Oddly News

നായ അകത്താക്കിയത് 24 സോക്‌സുകളും പിന്നെ.. കാണുക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത സാധനങ്ങള്‍

എത്ര നല്ല ഭക്ഷണം നല്‍കിയാലും പ്ലാസ്റ്റിക്കും തുണിയുമൊക്കെ അകത്താക്കി പല വളര്‍ത്തു മൃഗങ്ങളും അപകടം വിളിച്ച് വരുത്താറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കാലിഫേര്‍ണിയയിലും അരങ്ങേറിയത്. 7 മാസം പ്രായമുള്ള ലുണ എന്ന ബെര്‍ണീസ് മൗണ്ടെയ്ന്‍ നായ സോക്‌സ് , സ്‌ക്രഞ്ചി തുടങ്ങിയ സാധാനങ്ങള്‍ അകത്താക്കി. പിന്നാലെ നായയെ ശസ്ത്രക്രിയയ്ക്ക് വിധേയപ്പെടുത്തുകയായിരുന്നു.

വയര്‍ അസാധാരണമായി വീര്‍ക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തതിന് പിന്നാലെയാണ് ലുണയെ ഉടമ മൃഗാശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലുണ 24 സോക്‌സ്, ഒരു ഷൂ ഇന്‍സേര്‍ട്ട്, സ്‌ക്രഞ്ചി , 2 ഹെയര്‍ ടൈ എന്നിവ അകത്താക്കിയതായി കണ്ടെത്തിയത്.

അതിനാല്‍ നായയുടെ കുടല്‍ അടഞ്ഞ നിലയിലായിരുന്നു.ഇതിന്റെ എക്‌സ്- റേ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിരുന്നു. ഈ നായ ഇത് അതിജീവിച്ചത് വളരെ അത്ഭുതമാണെന്നാണ് എക്‌സറെ കണ്ടവര്‍ പറയുന്നത്.

ലൂണ സുഖം പ്രാപിക്കുന്നതായി കാണിക്കുന്ന ഒരു അപ്‌ഡേറ്റ് ആശുപത്രി പിന്നീട് പോസ്റ്റ് ചെയ്തു, ഒപ്പം അവളുടെ വയറ്റിൽ നിന്ന് നീക്കം ചെയ്ത വസ്തുക്കളുടെ വിചിത്രമായ ശേഖരത്തിന്റെ ഫോട്ടോയും. പോസ്റ്റിനു താഴെ നിരവധി ഉപയോക്താക്കൾ വളർത്തുമൃഗങ്ങളുടെ വികൃതിയെക്കുറിച്ചുള്ള സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു.