Celebrity

‘എനിക്ക് അവളുടെ അടിവസ്ത്രം കാണണം’, സംവിധായകന്‍ പറഞ്ഞതുകേട്ട് ഞാന്‍ കരഞ്ഞു; പ്രിയങ്ക ചോപ്ര

തമിഴൻ എന്ന വിജയ് സിനിമയിലൂടെ കടന്നുവന്ന് പ്രേക്ഷകരുടെ ആരാധനാപാ​‍ത്രമായ താരമാണ് പ്രിയങ്ക ചോപ്ര. പിന്നീട് ബോളിവുഡിലേയ്ക്കു കടന്ന് അവിടെ തന്റെതായ സ്ഥാനം നിലനിര്‍ത്തി പോകുന്ന നടിമാരില്‍ ഒരാളായി. നിരവധി ഹിറ്റ് സിനിമകളില്‍ ഭാഗമായ താരം ഇപ്പോഴും തന്റെ വിജയകരമായ യാത്ര ബോളിവുഡില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

പതിവിനു വിപരീതമായി താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടം കൈവരിച്ചത്.
തന്റെ കരിയറില്‍ പലതവണ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് ഉണ്ടായൊരു മോശം അനുഭവം പങ്കുവെക്കുന്ന പ്രിയങ്കയുടെ വാക്കുകള്‍ സിനിമാ ലോകത്ത് ചര്‍ച്ചയാവുകയാണ്. തന്റെ പത്തൊമ്പതാം വയസിലുണ്ടായ അനുഭവമാണ് പ്രിയങ്ക പങ്കുവെക്കുന്നത്.

‘‘ഒരു ചിത്രത്തിലെ ഗാനരംഗത്തില്‍ നായകനെ വശീകരിക്കുന്നതാണ് ചിത്രീകരിക്കുന്നത്. താന്‍ വളരെയധികം എക്‌സൈറ്റഡ് ആയിരുന്നു’’ . തുടര്‍ന്ന് സിനിമയുടെ സംവിധായകന്‍ പ്രിയങ്കയുടെ വസ്ത്രത്തെക്കുറിച്ച് സ്‌റ്റൈലിസ്റ്റിനോട് സംസാരിക്കുന്നത് അവര്‍ കേട്ടു. എന്നാല്‍ പിന്നീട് നടന്നത് പ്രിയങ്കയെ ഞെട്ടിക്കുന്നതായിരുന്നു. ‘ഞാന്‍ കസേരയില്‍ ഇരിക്കുന്ന അദ്ദേഹത്തിന് പിറകിലായി നില്‍ക്കുകയായിരുന്നു. അദ്ദേഹം ഫോണ്‍ എടുത്തു. ആളുകള്‍ സിനിമ കാണാന്‍ വരുന്നത് ഇവളെ അടിവസ്ത്രത്തില്‍ കാണാനാണ്. അതിനാല്‍ വളരെ ചെറിയത് മതി. എനിക്ക് അവളുടെ അടിവസ്ത്രം കാണണം. മുമ്പില്‍ ഇരിക്കുന്നവര്‍ക്ക് ഇവളുടെ അടിവസ്ത്രം കാണാന്‍ സാധിക്കണം. അയാള്‍ നാല് തവണ അങ്ങനെ പറഞ്ഞു’

ഇതു കേട്ടതും പ്രിയങ്ക സെറ്റില്‍ നിന്നും വീട്ടിലേക്ക് മടങ്ങി പോയി. അമ്മയോട് നടന്നതെല്ലാം പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു പ്രിയങ്ക. താന്‍ ഇനി ആ സിനിമയില്‍ അഭിനയിക്കില്ലെന്നും പ്രിയങ്ക സംവിധായകനെ അറിയിച്ചു. അതിന് ശേഷം ഇതുവരേയും ആ സംവിധായകനൊപ്പം പ്രിയങ്ക സിനിമ ചെയ്തിട്ടുമില്ലെന്നാണ് താരം പറയുന്നത്. ഇത്തരത്തില്‍ പല അനുഭവങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്.