Celebrity

‘രാത്രി നന്നായി രസിച്ചെന്ന് ആൻഡ്രൂ രാജകുമാരൻ, എന്നെ ജന്മാവകാശം പോലെ ഉപയോഗിച്ചു’; വെളിപ്പെടുത്തലുമായി ജുഫ്രെയുടെ പുസ്തകം

യുകെ: താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജന്മാവകാശമാണെന്ന മട്ടിലായിരുന്നു ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ പെരുമാറ്റമെന്ന് എപ്‌സ്റ്റൈന്‍ ലൈംഗിക വിവാദത്തിലെ ഇരകളിലൊരാളായ വിര്‍ജീനിയ ജുഫ്രെ. ജുഫ്രെയുടെ മരണാനന്തരം പുറത്തിറങ്ങിയ ‘നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ് സര്‍വൈവിങ് അബ്യൂസ് ആന്‍ഡ് ഫൈറ്റിങ് ഫോര്‍ ജസ്റ്റിസ്’ എന്ന ഓര്‍മക്കുറിപ്പ് പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുള്ളത്.

17 വയസ്സുള്ളപ്പോഴായിരുന്നു ഈ പെരുമാറ്റം. 18 വയസ്സിന് മുന്‍പ് മൂന്നുതവണ ആന്‍ഡ്രൂവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും പുസ്തകത്തിലുണ്ട്. ചാള്‍സ് മൂന്നാമന്‍ രാജകുമാരന്റെ ഇളയ സഹോദരനായ ആന്‍ഡ്രൂ, അന്തരിച്ച എലിസബത്ത്-2ന്റെ ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു.

വിവാദങ്ങളില്‍ നിറഞ്ഞ യുഎസ് സാമ്പത്തിക വിദഗ്ധന്‍ എപ്‌സ്റ്റൈന്‍ ലൈംഗിക അടിമയായി ഉപയോഗിച്ചെന്നും ആന്‍ഡ്രൂ പീഡിപ്പിച്ചെന്നും ആരോപിച്ചതോടെയാണ് ജുഫ്രെ പൊതുശ്രദ്ധ നേടുന്നത്. 2001 മാര്‍ച്ചില്‍ ലണ്ടനില്‍വെച്ചാണ് ആന്‍ഡ്രുവിനെ കണ്ടുമുട്ടിയതെന്നും ജുഫ്രെ വിവരിക്കുന്നു. എന്നാല്‍, 65-കാരനായ ആന്‍ഡ്രൂ, ജുഫ്രെയുടെ ആരോപണങ്ങള്‍ നിഷേധിക്കുകയും കോടിക്കണക്കിന് ഡോളര്‍ നല്‍കി നഷ്ടപരിഹാരം നല്‍കി വിചാരണ ഒഴിവാക്കുകയും ചെയ്തിരുന്നു.

‘ദി ഗാർഡിയൻ’ പത്രം പ്രസിദ്ധീകരിച്ച ഭാഗങ്ങളിൽ, കിംഗ് ചാൾസ് III-ന്റെ ഇളയ സഹോദരനായ രാജകുമാരനെ 2001 മാർച്ച് മാസത്തിൽ ലണ്ടനിൽ വെച്ച് കണ്ടുമുട്ടിയതിനെക്കുറിച്ച് ഗിഫ്രെ വിവരിക്കുന്നു. അവരുടെ പ്രായം ഊഹിക്കാൻ ആൻഡ്രൂ വെല്ലുവിളിക്കുകയും, അദ്ദേഹം അത് ശരിയായി ഊഹിക്കുകയും ചെയ്തത്രെ. അതിന്റെ വിശദീകരണമായി അദ്ദേഹം പറഞ്ഞത്: “എന്റെ പെൺമക്കൾക്ക് നിങ്ങളേക്കാൾ അൽപ്പം മാത്രം പ്രായം കുറവാണ്” എന്നായിരുന്നു.

പിന്നീട് ആന്‍ഡ്രൂവിനൊപ്പം സെന്‍ട്രല്‍ ലണ്ടനിലെ ട്രാംപ് നൈറ്റ്ക്ലബ്ബില്‍ പോയി. അവിടെ അദ്ദേഹം ചുവടുകള്‍ വെച്ച കാര്യമെല്ലാം ജുഫ്രെ വെളിപ്പെടുത്തി. തുടര്‍ന്ന് ഇരുവരും എപ്‌സ്റ്റൈന്റെ കൂട്ടാളിയും മുന്‍ കാമുകിയുമായ ഗിലെയിന്‍ മാക്‌സ്‌വെല്ലിന്റെ ലണ്ടനിലെ വീട്ടിലേക്ക് മടങ്ങിയെന്നും അവിടെവെച്ച് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും ജുഫ്രെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. സൗഹൃദത്തോടെയായിരുന്നു ആന്‍ഡ്രൂ പെരുമാറിയിരുന്നത്. എങ്കിലും തന്നോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് തന്റെ ജന്മാവകാശമാണെന്നപോലെ ഒരവകാശഭാവം അദ്ദേഹത്തിലുണ്ടായിരുന്നുവെന്നും ജുഫ്രെ പറയുന്നു.

പിറ്റേന്ന് രാവിലെ ‘നീ നന്നായി ചെയ്‌തെന്നും രാജകുമാരന് നന്നായി രസിച്ചെ’ന്നും പറഞ്ഞ് മാക്‌സ്‌വെല്‍ അവളെ അഭിനന്ദിച്ച കാര്യവും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. റാന്‍ഡി ആന്‍ഡി എന്ന് വിളിക്കപ്പെടുന്ന ആളെ സേവിച്ചതിന് എപ്സ്റ്റീന്‍ 15,000 ഡോളര്‍ തന്ന കാര്യവും പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് വിചാരണ കാത്തിരിക്കുന്നതിനിടെ 2019-ല്‍ ന്യൂയോര്‍ക്ക് ജയിലില്‍വെച്ച് ആത്മഹത്യ ചെയ്തയാളാണ് എപ്സ്റ്റീന്‍. എപ്സ്റ്റീന് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തതിന് മാക്‌സ്‌വെല്ലിന് 2022-ല്‍ യുഎസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 25-ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സ്വന്തം ഫാമില്‍വെച്ചാണ് ജുഫ്രെ മരിച്ചത്. ജുഫ്രെയ്ക്ക് യുഎസ്, ഓസ്‌ട്രേലിയന്‍ പൗരത്വമുണ്ട്. ജുഫ്രെയുടെ വെളിപ്പെടുത്തലുകള്‍ അടങ്ങിയ പുസ്തകം ഒക്ടോബര്‍ 21-ന് പുറത്തിറങ്ങും.