രോഗികളെ ദയാവധം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു ഡെത്ത്‌പോഡ് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ആദ്യമായി ഉപയോഗിക്കും. മരണത്തിന് സഹായിക്കുന്ന സന്നദ്ധസംഘടന ‘എക്സിറ്റ് സ്വിറ്റ്സര്‍ലന്‍ഡി’ന്റെ ഡെത്ത് പോഡ് ‘ടെസ്ല ഓഫ് സൂയിസൈഡ്’ സയന്‍സ് ഫിക്ഷന്‍ സിനിമയെ വെല്ലുന്നതാണ്. ഡോ. ഫിലിപ്പ് നിഷ്‌ക്കേ എന്നയാളാണ് മെഷീന്‍ നിര്‍മ്മിച്ചത്.
ദയാവധത്തിന് വിധേയനായ രോഗിയെ ഒരു ബട്ടണ്‍ അമര്‍ത്തി നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കാന്‍ അനുവദിക്കുന്ന ശവപ്പെട്ടിയാണിത്. അറയില്‍ നൈട്രജന്‍ നിറയുകയും ഓക്‌സിജന്‍ ഇല്ലാതാകുകയും ചെയ്യും. ഇതില്‍ കയറുന്ന വ്യക്തി അബോധാവസ്ഥയില്‍ എത്തിയ ശേഷമാകും മരണത്തിലേക്ക് പോകുക. രോഗിക്ക് പരിഭ്രാന്തിയോ ശ്വാസംമുട്ടലോ പോലും ഇല്ലാതെ മരണത്തിലേക്ക് പോകും.
തന്റെ കണ്ടുപിടിത്തം ഉപയോക്താക്കളെ വേഗത്തിലും വേദനയില്ലാതെയും മരിക്കാന്‍ അനുവദിക്കുമെന്ന് ‘ഡോ ഡെത്ത്’ എന്ന് വിളിക്കപ്പെടുന്ന അഭിഭാഷകനും ഓസ്ട്രേലിയയിലെ ഗവേഷകനുമായ ഡോ ഫിലിപ്പ് നിറ്റ്ഷ്‌കെ അവകാശപ്പെടുന്നു. തന്റെ ഉപകരണം ആളുകള്‍ക്ക് ‘സമാധാനപരമായ’ രീതിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
1990കളില്‍ മാരകരോഗബാധിതരായ നാല് രോഗികളെ ആത്മഹത്യ ചെയ്യാന്‍ സഹായിച്ചപ്പോള്‍ ദയാവധം അനുവദിക്കുന്ന ആദ്യ രാജ്യമായിട്ടാണ് ഓസ്ട്രേലിയ മാറിയത്്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എക്സിറ്റ് സ്വിറ്റ്സര്‍ലന്‍ഡിന്റെ പരീക്ഷണം നടക്കും. ഏറെക്കുറെ ഇതിന്റെ ജോലി പൂര്‍ത്തിയായെന്നും ജൂലൈ അവസാനത്തോടെ ലോഞ്ച് ഷെഡ്യൂള്‍ ചെയ്യുമെന്നുമാണ് പുറത്തുവരുന്ന വിവരം.