Hollywood

ബേബി മൂണിനിടയില്‍ അണുബാധ: ജന ക്രാമര്‍ ആശുപത്രിയില്‍

അമേരിക്കന്‍ ഗായികയും നടിയുമായ ജാന ക്രാമര്‍ വൃക്കയില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലായി. ഇവര്‍ ഗര്‍ഭിണിയായിരുന്നു. തന്റെ പ്രതിശ്രുത വരന്‍ അലന്‍ റസ്സലുമായി ചേര്‍ന്ന് ആശുപത്രിയിലാണെന്ന വിവരം നടി പങ്കുവച്ചു. വൃക്കയിലാണ് നടിക്ക് അണുബാധയുണ്ടായിരിക്കുന്നത്.

ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അവള്‍ കുറിച്ചു: ഞങ്ങളുടെ ബേബി മൂണ്‍ ആസൂത്രണം ചെയ്ത പോലെ നടന്നില്ല. ഏതാനം മാസങ്ങളായി തനിക്ക് നടുവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് ഗര്‍ഭത്തിന്റെ സാധാരണ ഭാഗം മാത്രമാെണന്നാണ് കരുതിയിരുന്നത്.

പാഠം ഒന്ന് വേദന ഒഴിവാക്കരുത് . അത് നമ്മള്‍ വിചാരിക്കുന്നതിലും ഗുരുതരമായിരിക്കും. അമ്മമാര്‍ പലപ്പോഴും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നു. കാരണം അവര്‍ കുടുംബത്തെ പരിപാലിക്കുന്നതില്‍ മുന്‍ഗണനല്‍കുന്നു. നടി കുറിച്ചു

ഏതാനം ആഴ്ചകളായി തനിക്ക് നടുവേദനയുണ്ടായിരുന്നു. എല്ലാ ഗര്‍ഭത്തിന്റെ സാധാരണ ഭാഗം മാത്രമാണെന്നാണ് കരുതയിരുന്നത്. അപ്രതീക്ഷിതമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എങ്കിലും താനും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് നടി പറയുന്നു.