പാന്‍-ഇന്ത്യന്‍ നടന്‍ പ്രകാശ് രാജ് അടുത്തിടെ ഒരു പരിപാടിക്കിടെ തന്റെ 5 വയസ്സുള്ള മകന്‍ സിദ്ധാര്‍ത്ഥിനെ നഷ്ടപ്പെട്ട സങ്കടത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം നാല്‍പത്തിയഞ്ചാം വയസില്‍ പ്രകാശ് രാജ് രണ്ടാമത് വിവാഹിതനായിരുന്നു. മകന്റെ മരണം സംഭവിച്ചു. എന്നിരുന്നാലും, തനിക്ക് തന്റെ പെണ്‍മക്കളും കുടുംബവും തൊഴിലും പരിപാലിക്കാന്‍ ഉള്ളതിനാല്‍ തനിക്ക് സ്വാര്‍ത്ഥനാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ആഘോഷിക്കാനും സങ്കടത്തില്‍ മുഴുകുന്നതിനു പകരം അവ പങ്കിടാനുമാണ് താന്‍ എപ്പോഴും ഉദ്ദേശിക്കുന്നതെന്ന് താരം സംസാരിച്ചു. മാത്രമല്ല, മരണം ജീവിതത്തിന്റെ ഭാഗമാണെന്നും അത് അനിവാര്യമാണെന്നും അംഗീകരിച്ചു കൊണ്ട് സ്‌നേഹിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തണമെന്ന് പ്രകാശ് രാജ് ആളുകളോട് അഭ്യര്‍ത്ഥിച്ചു. ”ഞാന്‍ മനുഷ്യനാണ്. അത് എന്നെ അസ്വസ്ഥനാക്കുന്നു, എന്നെ വേദനിപ്പിക്കുന്നു, വളരെ നിസ്സഹായത തോന്നുന്നു. എന്നാല്‍ പിന്നെ, ജീവിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താം. മരണം ആത്യന്തികമായി അവിടെയുണ്ട്, എപ്പോഴും,’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” മകന് അന്ന് അഞ്ച് വയസ് പ്രായമേ ഉണ്ടായിരുന്നുള്ളു. കേവലം ഒരടി ഉയരമുള്ള മേശയില്‍ കയറി നിന്ന് പട്ടം പറത്തുന്നതിനിടെ താഴെ വീഴുകയായിരുന്നു. കുറച്ച് മാസങ്ങളോളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ആര്‍ക്കും മനസിലായില്ലായിരുന്നു. മറ്റെന്തിനെക്കാളും വേദനയായിരുന്നു അവന്റെ വേര്‍പാട്. ജീവിതത്തെ ഞാന്‍ നിസാരമായി കണ്ടില്ല. ഒപ്പം ഇന്നും ജീവിക്കുകയാണ്. മകന്റെ വേര്‍പാടിന് ശേഷം ഞാനും ഭാര്യ ലളിത കുമാരിയും തമ്മിലുള്ള ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു.” – തന്റെ മകന്റെ മരണത്തെ കുറിച്ച് മുന്‍പ് പ്രമുഖ മാധ്യമത്തോട് പ്രകാശ് രാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സങ്കടങ്ങളെക്കാളും കൂടുതലാണ് മകന്റെ നഷ്ടമെന്ന് താരം പറഞ്ഞു. പ്രകാശിനും ലളിതയ്ക്കും മകനെ കൂടാതെ മേഘന, പൂജ എന്നിങ്ങനെ രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. മകന്റെ മരണ ശേഷം, 2009-ല്‍ പ്രകാശ് രാജും ലളിത കുമാരിയും വേര്‍പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം പ്രകാശ് രാജ് 2010-ല്‍ 45-ാം വയസ്സില്‍ പോണി വര്‍മ്മയെ വിവാഹം കഴിച്ചു. പ്രകാശിനും പോണിക്കും വേദാന്ത് എന്ന മകനുണ്ട്.