Good News

പൊറോട്ടയും ബീഫും, ബിരിയാണിയും പഴംപൊരിയും ഇനി ഓസ്ട്രേലിയയിലും; വിപണി കീഴടക്കി മലയാളി

മലയാളികളുടെ പൊതു വികാരമാണ് പൊറോട്ട. എന്നാല്‍ എറണാകുളം സ്വദേശിയായ നിധിന്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ കെയിന്‍സില്‍ പൊറോട്ടയുടെ രുചി പരിചയപ്പെടുത്തുന്നു. വില്‍പ്പന നടത്തുന്നതാവട്ടെ ഫുഡ് ട്രക്കിലും . വീശി അടിച്ച പൊറോട്ട മാത്രമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അതിനോടൊപ്പം പ

ഈ പുതിയ സംരംഭം ശ്രദ്ധയില്‍പ്പെട്ടത് ഓസ്‌ട്രെലിയില്‍ വടംവലി മത്സരത്തില്‍ ഭക്ഷണം വിളമ്പിയതിന് പിന്നാലെയാണ്.ഏകദേശം 50,000 ഡോളര്‍ മുടക്കിയാണ് ഈ ഫുഡ് ട്രക്ക് നിര്‍മിച്ചത്. ഈ സംരംഭത്തിന് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. നിഥിനും കുടുംബവും ക്വീന്‍സ് ലാന്‍ഡ് സ്റ്റേറ്റിലെ കെയിന്‍സിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.