പ്ലാസറ്റിക് പാത്രങ്ങള്‍ നമ്മുടെ അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ് . എന്നാല്‍ ഇവ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഒരോ വര്‍ഷവും മൂന്നരലക്ഷം ഹൃദ്രോഹ മരണങ്ങളുടെ മൂലകാരണം പ്ലാസ്റ്റിക്കാണെന്ന് ലാന്‍സെറ്റിന്റെ പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു. പഠനത്തിന് നേതൃത്വം വഹിച്ചത് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. പ്ലാസ്റ്റിക് മൃദുവാക്കാനായി ഉപയോഗിക്കുന്ന രാസവസ്തുവായ ഡി ഇ എച്ച് പി യെ കുറിച്ചാണ് ഇവര്‍ പഠിച്ചത്.
പ്രധാനമായി ഭക്ഷണ പാത്രങ്ങള്‍ പൈപ്പുകള്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങി മെഡിക്കല്‍ സാമഗ്രികളില്‍ വരെ ഇത് ഉപയോഗിക്കുന്നു. ഡിഇ എച്ച് പി 2018ല്‍ മൂന്നര ലക്ഷം പേരുടെ ജീവന്‍ നഷ്ടമാക്കാനായി കാരണമായെന്നാണ് ഗവേഷകര്‍ പറയുന്നത്. മരിച്ചവരില്‍ അധികവും 55നും 64നും ഇടയില്‍ പ്രായമുള്ളവരാണ്.
ആളുകളില്‍ ഡിഇഎച്ച് പി കയറി കൂടിയട്ടുണ്ടോയെന്ന് അറിയാനായി 200 ഓളം രാജ്യങ്ങളില്‍ നിന്നായി മൂത്ര സാമ്പളുകള്‍ ശേഖരിച്ച് ആരോഗ്യ സര്‍വെയും നടത്തി. തെക്കനേഷ്യ കിഴക്കനേഷ്യ പസഫിക് എന്നിവടങ്ങളില്‍ നിന്നായി ഏറ്റവും അധികമായി ഇത്തരം മരണം സംഭവിച്ചത്. ഇതില്‍ തന്നെ ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം ആളുകളും ചൈനയില്‍ 60 നായിരത്തിലധികം ആളുകളും മരിച്ചത്. ഈ പറഞ്ഞ രാജ്യങ്ങളില്‍ പ്ലാസ്റ്റികിന്റെ ഉല്‍പാദനവും ഉപഭോഗവും അധികമാണെന്നും കെമിക്കല്‍ സേഫ്റ്റി നിയമങ്ങള്‍ ദുര്‍ബലമാണെന്നും ഗവേഷകര്‍ കണ്ടെത്തി.
ഡിഇഎച്ച് പി ചെറിയ ശകലങ്ങളായി വിഘടിക്കപ്പെടുന്നതോടെ വെള്ളം വായു എന്നീ മാര്‍ഗങ്ങളിലൂടെ മനുഷ്യ ശരീരത്തില്‍ കടന്നുകൂടുന്നു.ഇത് രക്തത്തില്‍ കലരും ഹൃദയധമനികളില്‍ നീര്‍ക്കെട്ടിന് കാരണമാകുന്നു. കാലക്രമേണ ഹൃദയാഘാതത്തിലേക്കോ പക്ഷാഘാതത്തിലേക്കോ നയിക്കും.പൊണ്ണതടി , പ്രമേഹം , വന്ധ്യത എന്നിവയ്ക്കും കാരണമാകും.