Featured Oddly News

പറക്കലിനിടെ വിമാനത്തിന്റെ ‘മേല്‍ക്കൂര’ തുറന്നുപോയി: നടുങ്ങിപ്പോയ ഒരുനിമിഷം- വീഡിയോ

പല അപകടങ്ങളില്‍ നിന്നും വളരെ അത്ഭുതകരമായി രക്ഷപ്പെട്ട കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ടലോ? പറക്കുന്നതിനിടെ ചെറുവിമാനത്തിന്റെ ഗ്ലാസ് കനോപി തുറന്നു പോയിട്ടും അദ്ഭുതകമായി രക്ഷപ്പെട്ട് നെതര്‍ലണ്ടിലെ വനിതാ പൈലറ്റ്. തന്റെ മനസാന്നിധ്യം കൊണ്ട് ഡച്ച് പൈലറ്റായ നരീന്‍ മെല്‍കുംജനാണ് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്.

എക്‌സ്ട്ര 330 എല്‍എക്‌സ് എയര്‍ക്രാഫ്റ്റിന്റെ ഗ്ലാസ് മേലാപ്പ് പറക്കലിനിടെ താനേ തുറന്ന് പോവുകയായിരുന്നു. ഇത് രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ സാധിക്കുന്ന ചെറുവിമാനമാണ്. കോവിഡ് കാലത്തിന് പിന്നാലെ നടത്തിയ അക്രോബാറ്റിക് പരിശീലനപ്പറക്കലിനിടെയായിരുന്നു സംഭവം നടന്നത് . വിമാനത്തിന്റെ മേലാപ്പ് തുറന്ന് പോകുന്ന ദൃശ്യങ്ങള്‍ കണ്ടവരെല്ലാം തന്നെ ഒന്നടങ്കം ഞെട്ടിപ്പോയി.

ശ്വാസതടസവും മുന്നിലുള്ളതൊന്നും കാണാത്ത അവസ്ഥയുമുണ്ടായെന്നും 28 മണിക്കൂറിന് ശേഷമാണ് കാഴ്ച ശക്തി പൂര്‍വസ്ഥിതി പ്രാപിച്ചതെന്നും അത്ഭുതകരമായ രക്ഷപ്പെടലിന് ശേഷം മെല്‍കുംജന്‍ എഴുതി. വിമാനം നിയന്ത്രിക്കാന്‍ വളരെ അധികം ബുദ്ധിമുട്ടിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വിമാനം പറക്കുന്നതിനിടെ അപകടം ഉണ്ടാക്കിയത് മെല്‍കുംജന്‍ പറത്തിയ ചെറുവിമാനത്തിന്റെ കനോപി ലോക്ക് ശരിയായി പ്രവര്‍ത്തിക്കാതിരുന്നതാണ്.

ലോക്ക് കൃത്യമായി വീഴാതിരുന്നത് പൈലറ്റിന്റെ ശ്രദ്ധയിലും പെട്ടില്ല. വിശദമായി പരിശോധിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ അപകടം ഒഴിവാക്കമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ഉടൻ തന്നെ പരിശീലന ക്യാമ്പിലേക്ക് പോയതുകൊണ്ട് തന്റെ ശരീരത്തിന് പൂർണ്ണമായി ശക്തി വീണ്ടെടുക്കാൻ മതിയായ സമയം കിട്ടിയിരുന്നില്ലന്നും അവര്‍ പറഞ്ഞു.