Sports

ഒരു കളിയില്‍ 3പെനാല്‍റ്റി രക്ഷപ്പെടുത്തി; അതും റഗുലര്‍ ടൈമില്‍; ജിറോണാ കീപ്പര്‍ താരമായി

ഫുട്‌ബോളിലെ പെനാല്‍റ്റി മിക്കവാറും ഗോള്‍കീപ്പര്‍മാര്‍ക്ക് പേടിസ്വപ്‌നമാണ് 80 ശതമാനവും സ്‌ട്രൈക്കര്‍മാര്‍ തന്നെ വിജയിച്ചിട്ടുള്ള പെനാല്‍റ്റി സേവ് ചെയ്തു കൊണ്ട് ഇപ്പോള്‍ ശരിക്കും താരമായിരിക്കുന്നത് സ്പാനിഷ് ലാലിഗയികളിക്കുന്ന ജിറോണയുടെ ഗോള്‍കീപ്പര്‍ പൗളോ ഗസാനിഗയാണ്. ഒരു കളിയില്‍ മൂന്ന് തവണയാണ് റഗുലര്‍ ടൈമില്‍ ഇയാള്‍ പെനാല്‍റ്റി സേവ് ചെയ്തത്.

ലാലിഗയില്‍ അത്‌ലറ്റിക് ബില്‍ബാവോയെ 2-1 ന് ജിറോണ ജയിച്ച മത്സരത്തിലായിരുന്നു ഗസാനിഗയുടെ തകര്‍പ്പന്‍ സേവുകള്‍. കിട്ടിയ പെനാല്‍റ്റി മുതലാക്കിയായിരുന്നു ബില്‍ബാവോ ജയിച്ചതും. 32-കാരനായ അര്‍ജന്റീനക്കാരന്‍ അത്ലറ്റിക് താരം അലക്സ് ബെറെന്‍ഗ്വര്‍ എടുത്ത കിക്ക് തടുത്തുകൊണ്ടാണ് ജിറോണ ഗോളി തുടങ്ങിയത്. ആദ്യപകുതിയില്‍ ആയിരുന്നു ഇത്. രണ്ടാം പകുതിയില്‍ ഇനാകി വില്യംസിന്റെ കിക്കും ജിറോണ ഗോളി തട്ടിയപ്പോള്‍ അത്‌ലറ്റിക്കോയ്ക്ക് കിട്ടിയ ആന്‍ഡര്‍ ഹെരേര എടുത്ത അവസാന പെനാല്‍റ്റി കിക്കും കീപ്പര്‍ തട്ടി.

രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ നിന്നും ഒമ്പത് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പെനാല്‍റ്റി സ്‌പോട്ടില്‍ നിന്ന് ക്രിസ്ത്യന്‍ സ്റ്റുവാനി ജിറോണയുടെ വിജയഗോള്‍ നേടി. ബുധനാഴ്ച, ചാമ്പ്യന്‍സ് ലീഗില്‍ ഫെയ്നൂര്‍ദിനോട് ഹോം ഗ്രൗണ്ടില്‍ 3-2 തോല്‍വിയില്‍ ഗസാനിഗ പെനാല്‍റ്റി രക്ഷപ്പെടുത്തിയിരുന്നു. സെപ്തംബര്‍ 18-ന് നടന്ന ചാമ്പ്യന്‍സ് ലീഗ് ഉദ്ഘാടന മത്സരത്തില്‍ പാരീസ് സെന്റ് ജെര്‍മെയ്‌നിനോട് 1-0ന് തോറ്റതിന്റെ 90-ാം മിനിറ്റില്‍ ഗസാനിഗ സെല്‍ഫ് ഗോള്‍ വഴങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *