Celebrity Featured

അൾട്രാ ഗ്ലാമറസ്… അടിപൊളി ലുക്കിൽ ബോളിവുഡ് നടിമാർക്കൊപ്പം തിളങ്ങി പാർവതി തിരുവോത്ത്- വീഡിയോ

വെറൈറ്റി മാസികയുടെ ഇന്ത്യന്‍ ലോഞ്ചിൽ ബോളിവുഡ് താരങ്ങൾക്കൊപ്പം തിളങ്ങി പാർവതി തിരുവോത്ത്. അൾട്രാ ഗ്ലാമർ ലുക്കിൽ സ്റ്റൈലിഷ് ആയാണ് പാർവതി പ്രത്യക്ഷപ്പെട്ടത്. മൃണാൾ ഠാക്കൂർ, നിമ്രത് കൗർ, സണ്ണി ലിയോണി, മാളവിക മോഹനൻ, രാകുൽ സിങ് തുടങ്ങി നിരവധി നായികമാർ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം അഭിനയത്തിലും ഫാഷനിലും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയാകുകയാണ് പാർവതി തിരുവോത്ത്. കഴിഞ്ഞ കുറച്ച് നാളുകളായി പൊതു ചടങ്ങിൽ വ്യത്യസ്തമായ സ്റ്റൈലിഷ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പാർവതിയുടെ പുതിയ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി കഴിഞ്ഞു.


 പ്രഥമദൃഷ്ട്യാ കുറ്റക്കാർ, നോബഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ മറ്റു സിനിമകൾ. ബോളിവുഡ് സൂപ്പർതാരം ഹൃതിക്ക് റോഷനുമായി കൈകോർത്ത് പാർവതി തിരുവോത്ത് എത്തുന്ന വെബ് സീരീസ് ഉടൻ റിലീസിനെത്തും. 

എച്ച്ആർഎക്‌സ് ഫിലിംസിന്റെ ബാനറിൽ ആമസോൺ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിർമിക്കുന്ന വെബ് സീരീസിലാണ് പാർവതി നായികയായെത്തുന്നത്. ഹൃതിക്കിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്.പാർവതിയുടെ മൂന്നാമത്തെ ബോളിവുഡ് പ്രോജക്ട് ആണിത്.