മൊബൈല്‍ ഗെയിമിലൂടെ പരിചയപ്പെട്ട നോയിഡക്കാരനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാന്‍കാരി സീമ ഹൈദര്‍ തന്റെ നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത് മുതല്‍ അതിര്‍ത്തി കടന്നുള്ള ബന്ധങ്ങളുടെ വര്‍ത്തമാനങ്ങള്‍ ഇന്ത്യയില്‍ കൗതുകമാണ്. ഇപ്പോഴിതാ, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാന്‍ യുവതി ഇന്ത്യയില്‍ എത്തിയതാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ കഥ.
ജമ്മുവിലെ ഭല്‍വാള്‍ സ്വദേശിയായ മുനീര്‍ അഹമ്മദിനൊപ്പം കഴിയാന്‍ പാക് പഞ്ചാബി സുന്ദരി വധു മണേല്‍ ഖാനാണ് അതിര്‍ത്തി കടന്ന് എത്തിയത്. ജമ്മു കശ്മീരിലെ റിയാ സി ജില്ലയിലെ ശിവ് ഖോറിയിലാണ് അഹമ്മദ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയും ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മണേലിന് വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം നടത്തി.
ഔദ്യോഗികമായി മുനീറിന്റെ ഭാര്യയായ ശേഷം, മണലിന് 15 ദിവസത്തെ വിസ ലഭിച്ചു. ഭര്‍ത്താവിനെ കാണാന്‍ അട്ടാരി-വാഗ അതിര്‍ത്തി വഴി അവര്‍ ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. വധുവിനെ പരമ്പരാഗത ആചാരങ്ങളോടെയാണ് ജവാന്റെ കുടുംബം സ്വീകരിച്ചത്്. അതേസമയം അവരുടെ വരവില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാനടപടികളുടെ ഭാഗമായി പോലീസ് അവളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അതേസമയം നിയമപരമായി പ്രവേശിച്ചതിനാല്‍ കുഴപ്പമില്ലെന്നും പരമ്പരാഗത രാജസ്ഥാനി ഭക്ഷണം തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള വീട്ടുജോലികള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും ബന്ധുക്കള്‍ വാദിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഈ ഏറ്റവും പുതിയ പ്രണയകഥ, ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ കാമുകന്മാരോടൊപ്പം സംഭവബഹുലവുമായ യാത്രകള്‍ നടത്തിയ അത്തരം എപ്പിസോഡുകളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്.