Featured Lifestyle

ഇന്ത്യ വേണ്ട… ! 2024 ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് രണ്ടുലക്ഷം ഇന്ത്യാക്കാര്‍

വിദേശത്ത് പോയി ജോലി ചെയ്യുകയും അവിടെ ജീവിച്ച് അവിടെ പൗരത്വം നേടുന്നതുമാണ് ഇന്ത്യയിലെ ഏറ്റവും പുതിയ ട്രെന്റ്. ഈ പ്രവണതയില്‍ കുടുങ്ങി 2024ല്‍ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗാണ് ഡാറ്റ പങ്കിട്ടത്.

അതേസമയതം 2023 നെ അപേക്ഷിച്ച് ഇന്ത്യാക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ വലിയ ഇടിവ് വന്നിട്ടുള്ളതായും പറയുന്നു. 2024: 2,06,378 ഇന്ത്യാക്കാരാണ് പൗരത്വം ഉപേക്ഷിച്ചതെങ്കില്‍ 2023 ല്‍ അത് 2,16,219 ആയിരുന്നു. 2025 ല്‍ 2,25,620 പേരും പൗരത്വം വേണ്ടെന്ന് വെച്ചു. എന്നിരുന്നാലും 2020 മുതല്‍ പൗരത്വം ഉപേക്ഷിക്കുന്നവര്‍ ഗണ്യമായി കൂടുകയായിരുന്നു. 2019 ല്‍ 1,44,017 പേരും 2020 ല്‍ 85,256 പേരും 2021 ല്‍ 1,63,370 പേരുമെന്നാണ് കണക്കുകള്‍.

പൗരത്വം ഉപേക്ഷിക്കുന്നതിന്, പ്രത്യേക വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കണം. ഇതിനുശേഷം, അവരുടെ ഒറിജിനല്‍ പാസ്പോര്‍ട്ടും മറ്റ് വിശദാംശങ്ങളും പരിശോധിച്ച ശേഷം, രേഖകള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അവരുടെ ഫീഡ്ബാക്കിനായി അയയ്ക്കുകയും 30 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുകയും ചെയ്യും. അപേക്ഷകന്‍ നടത്തിയ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പിച്ചു കഴിഞ്ഞാല്‍, 30 ദിവസത്തെ അംഗീകാരത്തിന് ശേഷം രാജി സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി അംഗീകരിക്കപ്പെടും.