Lifestyle

പഠിച്ചിറങ്ങുന്ന 15ലക്ഷം എന്‍ജീനിയറിങ് ബിരുദധാരികളില്‍ ജോലി ലഭിക്കുന്നത് ഒന്നര ലക്ഷം പേര്‍ക്ക് മാത്രം!

ജോബ് പോര്‍ട്ടലായ ടാംലീസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നത് ഈ വര്‍ഷം ഇന്ത്യയില്‍ എന്‍ജിനീയറിങ് ബിരുദധാരികളായി പുറത്തിറങ്ങുന്ന 15 ലക്ഷം പേരില്‍ വെറും ഒന്നര ലക്ഷം പേര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുകയെന്നാണ്. ഇതിന് കാരണമായി പറയുന്നത് വ്യവസായ ലോകം ആവശ്യപ്പെടുന്ന നൈപുണ്യശേഷികളിലുള്ള വിടവാണ് . ഇന്ത്യയിലുള്ള എന്‍ജിനിയറിങ് ബിരുദധാരികളുടെ തൊഴില്‍ക്ഷമത 60 ശതമാനം മാത്രമാണെന്നും 45 ശതമാനം മാത്രമേ വ്യവസായ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കൊത്ത് ഉയരുന്നുള്ളുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ഈ വിഷയത്തിനെ പരിഹരിക്കണമെങ്കില്‍ അക്കാദമിക് പഠനത്തിനൊപ്പം തന്നെ പ്രായോഗിക തൊഴില്‍ പരിചയം കൂടി വിദ്യാര്‍ഥിക്ക് നല്‍കണം. വരും വര്‍ഷങ്ങളില്‍ നിര്‍മിത ബുദ്ധിയിലും അത്യന്താധുനിക സാങ്കേതിക വിദ്യകളിലും ശേഷിയുള്ള 10 ലക്ഷത്തിലധികം എന്‍ജീനീയര്‍മാരുടെ ആവശ്യകതരാജ്യത്തിന്റെ സാങ്കേതിക രംഗത്തിനുണ്ടെന്ന് നാസ്‌കോം കണക്കാക്കുന്നു.

എന്നാല്‍ ഇത്രയും തൊഴില്‍ക്ഷമതയുള്ള ബിരുദധാരികളുടെ വിടവ് രാജ്യത്തിലുണ്ട്. ഈ വിടവ് 2028 ഓടെ വര്‍ധിക്കുമെന്നാണ് പറയുന്നത് . അതേ സമയംനിര്‍മിത ബുദ്ധി, ഇലക്ട്രോണിക വ്യവസായം എന്നീ മേഖലകളിലെ വളര്‍ച്ച പല തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും നാസ്‌കോം ചൂണ്ടികാണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *