ദിമിട്രിയോസ് ഇറ്റ്‌സിയസിന്റെ കഥ ഗ്രീസില്‍ ഒരു ഇതിഹാസമാണ്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഗ്രീക്ക് സൈന്യത്തിന്റെ ഒരു സര്‍ജന്റ് എന്ന നിലയില്‍, അദ്ദേഹവും മറ്റ് ഒരുപിടി സൈനികരും ഗ്രീസിലെ ജര്‍മ്മന്‍ അധിനിവേശത്തെ നേരിടുന്നതില്‍ ഉറച്ചുനിന്നു. പോരാട്ടത്തില്‍ 230-ലധികം നാസി സൈനികരെയാണ് ഇറ്റ്‌സിയോസ് കൊന്നൊടുക്കിയത്.
ഗ്രീസില്‍ പ്രശസ്തനായ യുദ്ധവീരനായ ഇറ്റ്‌സിയോസ്, 1941 ഏപ്രിലില്‍ നാസി ആക്രമണം നടക്കുമ്പോള്‍ ഗ്രീക്ക് അതിര്‍ത്തി സംരക്ഷിക്കുകയായിരുന്നു. വളരെ ചെറിയൊരു കൂട്ടം ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വലിയ സൈന്യത്തിന്റെ നീക്കം മന്ദഗതിയിലാക്കാന്‍ കഴിഞ്ഞു. ശരിക്ക് പറഞ്ഞാല്‍ ഗ്രീക്ക് സൈന്യത്തിന് പ്രദേശത്ത് നിന്ന് സുരക്ഷിതമായി പിൻവാങ്ങാൻ കഴിയുന്ന തരത്തിൽ മറച്ചുവെക്കുക എന്നതായിരുന്നു ഇറ്റ്സിയോസിനും സംഘത്തിനും നൽകിയ പ്രാരംഭ ലക്ഷ്യം.. എന്നാല്‍ ഇറ്റ്‌സിയോസും അദ്ദേഹത്തിന്റെ ആളുകളും അവരുടെ ശേഷിച്ച വെടിയുണ്ടകള്‍ ഉപയോഗിച്ചു.
1906 ല്‍ അന്ന് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മാസിഡോണിയയിലെ അനോ പൊറോയ ഗ്രാമത്തിലാണ് ദിമിട്രിയോസ് ഇറ്റ്‌ഷ്യോസ് ജനിച്ചത്. ഒന്നാം ലോകമഹായുദ്ധസമയത്തായിരുന്നു ബാല്യം. ഇറ്റ്‌സിയോസിന്റെ ഗ്രാമം ബള്‍ഗേറിയക്കാര്‍ കൈവശപ്പെടുത്തി. എന്നാല്‍ സംഘര്‍ഷത്തിന്റെ അവസാനത്തോടെ, ബള്‍ഗേറിയ പരാജയപ്പെട്ടു. ആ പ്രദേശത്ത് സമാധാനം സ്ഥാപിക്കപ്പെട്ടു.
അന്ന കെ. നാനോപൗലോ എന്ന സഹഗ്രാമീണയെ ഇറ്റിയോസ് വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചു. 1930 കളുടെ അവസാനത്തില്‍, യൂറോപ്പിലുടനീളം വീണ്ടും യുദ്ധത്തിന്റെ മേഘങ്ങള്‍ പടരാന്‍ തുടങ്ങി. ബള്‍ഗേറിയയില്‍ നിന്നുള്ള മറ്റൊരു അധിനിവേശത്തെ ഭയന്ന് ഗ്രീക്കുകാര്‍ അവരുടെ പര്‍വതപ്രദേശങ്ങളായ വടക്കന്‍ അതിര്‍ത്തിയില്‍ നിരവധി കോട്ടകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. അത് മെറ്റാക്‌സാസ് ലൈന്‍ എന്നറിയപ്പെട്ടു. 1936-ല്‍ മെറ്റാക്‌സാസ് ലൈനിന്റെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും, 1939 സെപ്റ്റംബറില്‍ ജര്‍മ്മന്‍ പോളണ്ട് അധിനിവേശത്തോടെ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോഴേക്കും കോട്ടകള്‍ പൂര്‍ത്തിയായിരുന്നില്ല. ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം, 1941 ഏപ്രിലില്‍ നാസികള്‍ ഗ്രീസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ തുടങ്ങിയപ്പോഴും, ആ പാത പൂര്‍ത്തിയായിരുന്നില്ല.
മാത്രമല്ല, 1940 ഒക്ടോബറില്‍ അധിനിവേശം നടത്തിയ ഇറ്റാലിയന്‍മാരുമായി ഗ്രീക്കുകാര്‍ ഇതിനകം തന്നെ യുദ്ധം ചെയ്യുകയായിരുന്നു. അതിനര്‍ത്ഥം ഗ്രീക്ക് സൈന്യത്തിന്റെ ഭൂരിഭാഗവും അല്‍ബേനിയന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിക്കുകയും ബെനിറ്റോ മുസ്സോളിനിയുടെ സൈന്യവുമായി യുദ്ധം ചെയ്യുകയും ചെയ്തു എന്നാണ്. എന്നാല്‍ നാസികള്‍ ബള്‍ഗേറിയയിലൂടെ – മെറ്റാക്‌സാസ് ലൈനിലേക്കും ദിമിട്രിയോസ് ഇറ്റ്‌സിയോസിന്റെ അനോ പൊറോയ ഗ്രാമത്തിലേക്കും എത്തി.
1941 ഏപ്രില്‍ 6-ന് മെറ്റാക്‌സാസ് ലൈന്‍ യുദ്ധം ആരംഭിച്ചു. 1941 ഏപ്രില്‍ 6 ന് ഗ്രീസിലെ ജര്‍മ്മന്‍ അധിനിവേശം ആരംഭിച്ചപ്പോള്‍, മെറ്റാക്‌സാസ് ലൈനിലൂടെയുള്ള പില്‍ബോക്‌സ് പി 8 ല്‍ അഞ്ച് പേരടങ്ങുന്ന ഒരു സംഘത്തെ നയിക്കുകയായിരുന്നു ദിമിട്രിയോസ് ഇറ്റ്‌സിയോസ്. ഒരു സര്‍ജന്റ് ആയിരുന്ന അദ്ദേഹത്തിന് വലിയ ഗ്രീക്ക് സൈന്യത്തിന് കവര്‍ ഫയര്‍ നല്‍കാനുള്ള ചുമതല നല്‍കിയിരുന്നു. എന്നാല്‍ ഇറ്റ്‌സിയോസും സംഘവും വളരെ വലിയ നാസി സൈന്യത്തെ നേരിട്ടു. ശത്രുസൈന്യത്തിന് നേരെ 33,000 വെടിയുണ്ടകള്‍ ഉതിര്‍ത്തു.
232 ജര്‍മ്മന്‍ സൈനികരാണ് മരണമടഞ്ഞത്. 1941 ഏപ്രില്‍ 17 ന് യുഗോസ്ലാവിയയിലെ ജര്‍മ്മന്‍ അധിനിവേശ സമയത്ത് മുഴുവന്‍ യുഗോസ്ലാവ് സൈന്യവും വെടിവച്ചതിനേക്കാള്‍ കൂടുതല്‍ വരുമായിരുന്നു ഇത്. വെടിയുണ്ടകള്‍ തീര്‍ന്നു കഴിഞ്ഞപ്പോള്‍, ഇറ്റ്‌സിയോസ് തന്റെ സഹ സൈനികരോട് സ്വന്തം ജീവന്‍ രക്ഷിക്കാനും സുരക്ഷിത സ്ഥാനത്തേക്ക് പിന്‍വാങ്ങാനും ഉത്തരവിട്ടു. എന്നിരുന്നാലും, രണ്ടുപേര്‍ അദ്ദേഹത്തോടൊപ്പം തന്നെ തുടരാനും അവസാനം വരെ യുദ്ധം കാണാനും തീരുമാനിച്ചു.
ജര്‍മ്മന്‍കാര്‍ താമസിയാതെ കോട്ട കീഴടക്കി ദിമിട്രിയോസ് ഇറ്റ്‌സിയോസിനെയും അദ്ദേഹത്തിന്റെ ആളുകളെയും പിടികൂടി. നാസി ജനറല്‍ ഫെര്‍ഡിനാന്‍ഡ് ഷോര്‍ണര്‍ അവരെ ചോദ്യം ചെയ്തു, തന്റെ സൈന്യത്തിന് ഇത്രയും നാശം വരുത്തിയത് ആരാണെന്ന് അറിയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇറ്റ്‌സിയോസ് മുന്നോട്ടുവന്ന് ഷോര്‍ണറിനോട് യൂണിറ്റിന്റെ ചുമതലക്കാരനാണെന്ന് പറഞ്ഞു. ”നിങ്ങളാണോ? ഒരു സര്‍ജന്റ്? ഉയര്‍ന്ന റാങ്കിലുള്ള ഒരു ഓഫീസര്‍ ഇല്ലേ? ഒരു കേണലാ? ഒരു മേജറാ?” ഹെല്ലനിക് ഡെയ്ലി ന്യൂസ് ന്യൂയോര്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം ഷോര്‍ണര്‍ ആവശ്യപ്പെട്ടു. ഇറ്റ്‌സിയോസ് മറുപടി നല്‍കി: ”ഇല്ല സര്‍, ഞാനും ഈ രണ്ട് സൈനികരും മാത്രം.”
ഷോര്‍ണര്‍ അത്ഭുതപ്പെട്ടു, ”അയച്ച മിക്കവാറും എല്ലാ സൈനികരേയും ഒരു കേണലിനെയും” കൊന്നതായി ഇറ്റ്‌സിയോസിനെ അറിയിച്ചു. ജീവന്‍ നഷ്ടപ്പെട്ടതില്‍ ഇറ്റ്‌സിയോസ് ഖേദം പ്രകടിപ്പിച്ചു, പക്ഷേ താന്‍ തന്റെ കടമ മാത്രമാണ് ചെയ്യുന്നതെന്ന് ഷോര്‍ണറോട് പറഞ്ഞു. നാസി ജനറല്‍ ഇറ്റ്‌സിയോസിനോട് തന്റെ കടമയും നിര്‍വഹിക്കേണ്ടിവരുമെന്ന് പറഞ്ഞു. ഇറ്റ്‌സിയോസിനെതിരേ ഷോര്‍ണര്‍ വധശിക്ഷയ്ക്ക് ഉത്തരവിട്ടു.
എന്നാല്‍ നാസികള്‍ക്കെതിരായ ദിമിത്രിയോസ് ഇറ്റ്‌സിയോസിന്റെ ധീരമായ നിലപാട് അദ്ദേഹത്തിന്റെ സഹ നാട്ടുകാര്‍ മറന്നില്ല. മരണാനന്തരം മാസ്റ്റര്‍ സര്‍ജന്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി ഇറ്റ്‌സിയോസിനെ ആദരിച്ചു. അദ്ദേഹത്തിന്റെ ധീരമായ നിലപാടിന്റെയും അന്യായമായ മരണത്തിന്റെയും കഥ രാജ്യമെമ്പാടും വ്യാപിച്ചു. ദിമിട്രിയോസ് ഇറ്റ്‌സിയോസ് ഇപ്പോഴും ഒരു ഗ്രീക്ക് നായകനായി ഓര്‍മ്മിക്കപ്പെടുന്നു.




