Sports

കുല്‍ദീപിന് ബോളിവുഡ് സുന്ദരിയുമായി വിവാഹമോ? വെളിപ്പെടുത്തലുമായി താരം

ടി 20 ലോകകപ്പില്‍ 10 വിക്കറ്റാണ് കുല്‍ദീപ് യാദവ് ഇന്ത്യക്കായി വീഴ്ത്തിയത്. വമ്പന്‍ സ്വീകരണത്തിനൊടുവില്‍ കാണ്‍പൂരിലേക്ക് എത്തിയ കുല്‍ദീപിനെ കാത്തും ആരാധകരുടെ കൂട്ടംകാത്തുനിന്നിരുന്നു. ഇപ്പോളിതാ തന്റെ വിവാഹത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കുല്‍ദീപ്.

ഒരു ബോളിവുഡ് താരത്തിനെയാണ് കുല്‍ദീപ് വിവാഹം കഴിക്കാന്‍ പോകുന്നത് എന്നായിരുന്നു റിപ്പോർട്ട്‌ . ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപ് ഇത് നിഷേധിച്ചു. നിങ്ങളിലേക്ക് ഉടന്‍ തന്നെ ആ സന്തോഷ വാര്‍ത്ത എത്തിയേക്കാം. എന്നാല്‍ അത് നടിയല്ല. എന്റേയും കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ അവള്‍ക്ക് ഏറ്റെടുക്കാന്‍സാധിക്കുമെന്നും കുല്‍ദീപ് പറയുന്നു.

ഞങ്ങള്‍ ഏറെ സന്തോഷത്തിലാണ് ഒരുപാട് നാളത്തെ കാത്തിരിപ്പായിരുന്നു. ലോക കിരീടം നാട്ടിലേക്ക് കൊണ്ടുവരാനായതില്‍ സന്തോഷിക്കുന്നു. ഞങ്ങളേക്കാള്‍ ഉപരി ഇത് രാജ്യത്തിന് വേണ്ടിയാണ്. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനായതും സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.