കുടലിനെ ബാധിക്കുന്ന ക്യാന്‍സറിനെ അതിജീവിക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ട്യൂണ(ചൂര), സാല്‍മന്‍ (കോര) എന്നീ മത്സ്യങ്ങള്‍ക്ക് കഴിയുമെന്ന് പുതിയ പഠനങ്ങള്‍. കുടല്‍ ക്യാന്‍സര്‍ കൊണ്ട് മരണത്തിന്റെ തോത് വന്‍ തോതില്‍ കുറയ്ക്കാന്‍ ഈ ഓയ്‌ലി ഫിഷിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ജേര്‍ണലായ ഗട്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ് ട്യൂമറിന്റെ വളര്‍ച്ചയെ ബ്ലോക്ക് ചെയ്ത് ക്യാന്‍സര്‍ സെല്ലുകളിലേക്ക് ബ്ലഡ് എത്തിക്കാന്‍ സഹായിക്കുന്നു. ഒരു സാധാരണ അളവിലുള്ള ഓയ്‌ലി ഫിഷില്‍ 1.8 ഗ്രാം ഒമേഗ 3 ഉണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത്തരം മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പഠനത്തില്‍ പറയുന്നു. ഒമേഗ 3 മരണത്തിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ഒരു അസാധാരണ കാര്യമല്ലെന്നും ഒമേഗ 3 ആസിഡിന്റെ ഗുണങ്ങളില്‍ പ്രധാനപ്പെട്ടതാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ഒമേഗ 3 വളര്‍ച്ചയ്ക്കും ബ്രെയ്ന്‍ ഫംങ്ഷനും സഹായിക്കുന്നുവെന്ന് പ്രധാന റിസേര്‍ച്ചേഴ്‌സായ ഡോ. ആന്‍ഡ്രു ചാന്‍ വ്യക്തമാക്കി. 200,000 ആളുകള്‍ നടത്തിയ ഡയറ്റിലാണ് ക്യാന്‍സറിന് ഒമേഗ 3 ഫാറ്റി ആസിഡുള്ള മത്സ്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായതെന്ന് റിസേച്ചേഴ്‌സ് പറഞ്ഞു.