Sports

ശുഭ്മാന്‍ഗില്‍ സച്ചിന്‍തെന്‍ഡുല്‍ക്കറുടെ 15 വര്‍ഷം മുമ്പത്തെ റെക്കോഡ് മറികടക്കുമോ?

ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ഗില്‍ ഏകദിനത്തില്‍ ഏറ്റവും മികച്ച ഫോമിലാണ്. ഗില്‍ ഈ ഗീയറില്‍ പോയാല്‍ ഈ കലണ്ടര്‍ വര്‍ഷം തകരാന്‍ പോകുന്നത് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോഡായിരിക്കും. ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പരയില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ശുഭ്മാന്‍ ഇനി ഉന്നമിടുന്നത് 1998 ല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കുറിച്ച നാഴിക്കല്ലാണ്.

വെറും 23 വയസ്സിനിടയില്‍ ഈ വര്‍ഷം കളിച്ച ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടി ശുഭ്മാന്‍ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തിലാണ് ഈ വര്‍ഷത്തെ തന്റെ അഞ്ചാമത്തെ ഏകദിന സെഞ്ച്വറി നേടിയത്. 1998 ല്‍ ഒരു വര്‍ഷം 1,894 റണ്‍സാണ് സച്ചിന്‍ കൈവരിച്ചത്. ഇതില്‍ ഒമ്പത് സെഞ്ച്വറികളും ഏഴ് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെട്ടിരുന്നു. കാലത്തെ അതിജീവിച്ച് ആ റെക്കോഡ് ഇപ്പോഴും നില നില്‍ക്കുകയാണ്.

സച്ചിന്റെ ഈ നേട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയണ് യുവ ഓപ്പണര്‍. സച്ചിന്റെ ഈ നേട്ടം മറികടക്കാന്‍ വെറും 665 റണ്‍സ് കൂടി മതി ഗില്ലിന്. ലോകകപ്പ് ഉള്‍പ്പെടെ ഈ വര്‍ഷം ഗില്‍ പരമാവധി 15 ഏകദിനങ്ങള്‍ കൂടി കളിക്കുമെന്ന് കരുതുകയാണെങ്കില്‍, സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഒരു ഇന്നിംഗ്‌സിന് ഏകദേശം 49 റണ്‍സ് വീതം ഗില്ലിന് മതിയാകും. ഹോം ഗ്രൗണ്ടില്‍ കളിക്കുന്നെന്ന ആനുകൂല്യവും ഗില്ലിന് കിട്ടും.