Sports

വിരമിക്കല്‍ ഗ്രാന്റ്‌സ്‌ളാമില്‍ ജോക്കോവിക്കിന് വിജയത്തോടെ തുടക്കം ; താരം തേടുന്നത് കരിയറിലെ 25-ാം കിരീടം

ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിക്കിന് വിരമിക്കല്‍ ഗ്രാന്‍സ്‌ളാസമില്‍ ആദ്യ മത്സരത്തില്‍ വിജത്തോടെ തുടക്കം. യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് റാഡു ആല്‍ബോട്ടിനെയാണ് പരാജയപ്പെടുത്തിയത്. അവിശ്വസനീയമായ മത്സരത്തില്‍ ജോക്കോവിച്ച് ആല്‍ബോട്ടിനെ 6-2, 6-2, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ഇത്തവണ കൂടി കപ്പുയര്‍ത്തിയാല്‍ 25 ഗ്രാന്‍സ്‌ളാം കിരീടങ്ങളിലേക്കാകും 37 കാരന്‍ ഉയരുക. യുഎസ് ഓപ്പണില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച റോജര്‍ ഫെഡററെ മറികടന്ന സെര്‍ബിയന്‍ താരം ചരിത്രത്തില്‍ ആര്‍തര്‍ ആഷെയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ വ്യക്തിയെന്ന റെക്കോര്‍ഡും സ്ഥാപിച്ചു. ഈ റെക്കോര്‍ഡിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സമ്മതിച്ച താരം, ലോകത്തിലെ മറ്റൊരു സ്റ്റേഡിയവും രാത്രിയില്‍ ആര്‍തര്‍ ആഷിന്റെ ഊര്‍ജ്ജവുമായി പൊരുത്തപ്പെടുന്നില്ലെന്നും പറഞ്ഞു.

ഈ വിജയത്തിന് ശേഷം, 24 തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായ താരത്തോട് 37-ാം വയസ്സില്‍ ഫിറ്റ്‌നസിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചു. തനിക്ക് ഒരു രഹസ്യവുമില്ലെന്നും ജീവിതരീതി മാത്രമേയുള്ളെന്നുമായിരുന്നു മറുപടി. ടെന്നീസ് കളിക്കുന്നത് താന്‍ ഏറെ ആസ്വദിക്കുന്നെന്നും ഓരോ തവണയും മൈതാനത്ത് കാല്‍ കുത്തുമ്പോഴും 100 ശതമാനം നല്‍കുകയും ചെയ്യാറുണ്ടെന്നായിരുന്നു മറുപടി.

”ശരീരം ഒരു ഭാഗമാണ്. മാനസികാവസ്ഥയും വൈകാരികവും മാനസികവുമായ വശം മറുവശത്താണ്. ഇവ രണ്ടും തമ്മിലുള്ള ഒപ്റ്റിമല്‍ ബാലന്‍സ് നിങ്ങള്‍ കണ്ടെത്തണം. മത്സരിക്കാന്‍ ഞാന്‍ ഇപ്പോഴും ആസ്വദിക്കുന്നു. മൈതാനത്ത് വളരെ സ്വയം വിമര്‍ശിക്കുന്നു. ചില സമയങ്ങളില്‍ നിരാശനാകുന്നു. ഈ കായികവിനോദം എനിക്ക് വളരെയധികം നല്‍കി. ഞാന്‍ കളിക്കുന്നത് തുടരുകയും ഓരോ തവണയും 100% നല്‍കുകയും ചെയ്ത് അത്ഭുതകരമായ കായിക ഇനത്തിന് പ്രതിഫലം നല്‍കുന്നു.” ‘ജോക്കോവിച്ച് പറഞ്ഞു.