മോഷണത്തിനായി വീട്ടില്‍ കടന്ന കള്ളന്‍ വിലപിടിപ്പുള്ളതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വീട്ടുകാരിയെ ചുംബിച്ച് കടന്നുകളഞ്ഞു. പോലീസ് അറസറ്റ്് ചെയ്ത യുവാവിനെതിരേ മോഷണത്തിനും ബലാത്സംഗത്തിനും പോലീസ് കേസെടുത്തു.
മുംബൈയിലെ മലഡില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ പ്രദേശവാസിയായ യുവാവാണ് പ്രതി. മലഡിലെ കുറാര്‍ പ്രദേശത്തെ വീട്ടില്‍ ആയിരുന്നു കള്ളന്‍ കയറിയത്. എന്നാല്‍ വീടിനുള്ളില്‍ ഇയാള്‍ക്ക് വിലപിടിച്ചതൊന്നും കണ്ടെത്താന്‍ കഴിയാതെ വരികയായിരുന്നു. സംഭവത്തില്‍ പിന്നീട് യുവതി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവാവിനെ പിന്നീട് കണ്ടെത്തുകയും ചെയ്തു.
ജനുവരി 3 ന് രാത്രിയിലായിരുന്നു സംഭവം. ഈ സമയത്ത് യുവതി വീടിനുള്ളില്‍ തനിച്ചായിരുന്നെന്ന് പരാതിയില്‍ പറയുന്നു. വീടിനുള്ളില്‍ കയറിയ കള്ളന്‍ പരതിനോക്കിയെങ്കിലും ഒന്നും കിട്ടിയില്ല. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ മുറിയില്‍ കയറി വാതില്‍ അകത്തുനിന്നും പൂട്ടിയ ശേഷം യുവതിയെ ഭീഷണിപ്പെടുത്തി പണവും പണ്ടങ്ങളും അവരുടെ എടിഎം കാര്‍ഡും ചോദിച്ചു. എന്നാല്‍ വീട്ടില്‍ വിലപിടിച്ച ഒന്നുമില്ലെന്ന് യുവതി അറിയിച്ചതോടെ കള്ളന്‍ അപ്രതീക്ഷിതമായി യുവതിയെ കടന്നുപിടിക്കുകയും ചുംബിച്ച ശേഷം കടന്നുകളയുകയുമായിരുന്നു.
യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇരയുടെ അതേ പ്രദേശത്ത് തന്നെ കുടുംബത്തോടെ താമസിക്കുന്നയാളാണ് പ്രതിയെന്നും നിലവില്‍ ഇയാള്‍ ജോലിയില്ലാത്ത അവസ്ഥയിലുള്ളയാളാണെന്നും മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം കള്ളന്റെ പ്രവര്‍ത്തിയില്‍ ഭയക്കാതെ ഉടന്‍ തന്നെ യുവതി പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായതാണ് പ്രതിയെ കുടുക്കാന്‍ സാഹചര്യമൊരുക്കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.