Oddly News

യുദ്ധം, പ്രകൃതിദുരന്തം, പുതിയ രോഗം… ഒക്ടോബറിലെ നോസ്ട്രഡാമസിന്റെ പ്രവചനം യാഥാർത്ഥ്യമായേക്കുമോ?

പതിനാറാം നൂറ്റാണ്ടിലെ വിഖ്യാത ഫ്രഞ്ച് ജ്യോതിഷിയും പ്രവാചകനുമായിരുന്നു നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന മിഷേൽ ഡി നോസ്ട്രഡാമസ്. അദ്ദേഹത്തിന്റെ “ലെസ് പ്രോഫെറ്റീസ്” എന്ന പുസ്തകം ലോകമെമ്പാടും വളരെയധികം പ്രശസ്തി നേടിയ ഒന്നാണ്. പ്രധാനമായും ഭാവി സംഭവങ്ങളെ കുറിച്ചുള്ള പ്രവചനങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പ്രവചനങ്ങൾ പലപ്പോഴും പ്രതീകാത്മകവും നിഗൂഢവുമായ ഭാഷയിലാണ്, അതിനാൽ അവ ശരിയായി മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും അത്ര എളുപ്പമായിരുന്നില്ല.

2024 ഒക്ടോബറിൽ എന്ത് സംഭവിക്കും?

ഇന്ന് ലോകത്തിൽ സംഭവിച്ചുട്ടുള്ള പലതും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇപ്പോൾ നാം എത്തി നില്‍ക്കുന്ന 2024 ഒക്ടോബർ മാസത്തില്‍ എന്തു സംഭവിക്കുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം ? അതിൽ അദ്ദേഹം ആഗോള പ്രതിസന്ധികളെകുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഈ സമയത്ത് ലോകം യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, സാമൂഹിക അസ്ഥിരത തുടങ്ങിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്ന് അദ്ദേഹം പറയുന്നു. പ്രത്യേകിച്ചും, നിലവിൽ ഇറാനും ഇസ്രായേലും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുക്കുമ്പോൾ, ഈ പ്രവചനം നമുക്ക് നിഷേധിക്കാനാവില്ല.

രാഷ്ട്രീയ സംഘർഷങ്ങളുടെ പ്രവചനം

രാഷ്ട്രീയ രംഗത്തെ പ്രക്ഷുബ്ധതയും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. ഈ സമയത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലും അധികാരമാറ്റവും രാഷ്ട്രീയ അസ്ഥിരതയും ഉണ്ടായേക്കാമെന്ന് അദ്ദേഹം പറയുന്നു. ഉദാഹരണത്തിന്, അമേരിക്കയിൽ ഉടൻ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു, അവിടെ അധികാരമാറ്റം ഉണ്ടായാൽ, അത് ലോകത്തെ മുഴുവൻ ബാധിക്കും, പ്രത്യേകിച്ച് ഇതിനകം പല രാജ്യത്തും സംഘർഷവും യുദ്ധവും നടക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും.

പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള ഭയം

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതിന്റെ അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. ഒക്ടോബർ 2024 ൽ , കൊടുങ്കാറ്റുകൾ, ഭൂകമ്പങ്ങൾ, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയെക്കുറിച്ച് ലോകം ജാഗ്രത പാലിക്കേണ്ടതുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന ഗണ്യമായ മാറ്റമാണ് നമ്മുടെ ജീവിതത്തെ ബാധിച്ചേക്കാവുന്ന ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്.

ആരോഗ്യ പ്രതിസന്ധികൾ

ഇതുകൂടാതെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും നോസ്ട്രഡാമസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2024 ഒക്ടോബറിൽ മനുഷ്യർക്ക് ഒരു പുതിയ രോഗമോ ആരോഗ്യ പ്രതിസന്ധിയോ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആളുകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടത്. 2024 ഒക്ടോബറിൽ ലോകം വിവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.