Myth and Reality

മീൻപിടിക്കും, ഒറ്റയാളും ഇറങ്ങാൻ ധൈര്യപ്പെടില്ല, മറ്റേതോ ലോകത്തേക്കുള്ള ‘കവാടം’?; യുക്രെയ്നിലെ ദുരൂഹ തടാകം!

മനോഹരമായ ഭൂഭാഗങ്ങളും പ്രകൃതി ഭംഗികൊണ്ടും സമ്പന്നമാണ് യുക്രെയിന്‍ . സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു രാജ്യമായതിനാല്‍തന്നെ പല തദ്ദേശീയമായ വിശ്വാസങ്ങളും യുക്രെയ്നില്‍ കാണാം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രേദ്ധയമായ യുദ്ധത്തിലൊന്നാണ് ഇപ്പോള്‍ യൂറോപ്പില്‍ നടന്നുകൊണ്ടിരുക്കുന്നത് . റഷ്യയും യുക്രെയിനും തമ്മിലാണ് യുദ്ധം.

മധ്യ യുക്രെയ്നില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് വിക്നിന തടാകം. തദ്ദേശീയര്‍ ഈ തടാകത്തിലേക്ക് ധാരാളമായി പോകുകയും മീന്‍പിടിക്കുകയൊക്കെ ചെയ്യും. എന്നാല്‍ തടാകത്തിലേക്ക് ഇറങ്ങാന്‍ ആരും ധൈര്യം കാണിക്കാറില്ല. ഇതിന് സമീപത്തുള്ളവര്‍ വിശ്വസിക്കുന്നത് ഇത് വെറുമൊരു തടാകമല്ലായെന്നും മറിച്ച് മറ്റേതോ ലോകത്തേക്കുള്ള കവാടമാണെന്നുമാണ്.

വിക്നിന എന്ന വാക്കിന്റെ അര്‍ഥം ജാലകം എന്നാണ് . ഈ തടാകത്തിലേക്ക് ഇറങ്ങി നീന്തിയാല്‍ ഭൂമി വിട്ട് അജ്ഞാതമായ ഏതോ ലോകത്തേക്ക് ആളുകള്‍ പോകുമെന്നും പിന്നീട് അവര്‍ തിരിച്ചുവരില്ലെന്നുമാണ് വിശ്വസിക്കുന്നത്. ദുരൂഹതകള്‍ നിറഞ്ഞ ഈ തടാകം സ്ഥിതി ചെയ്യുന്നത് യുക്രെയ്നിലെ ഖ്രോപോട്ടോവ മേഖലയിലാണ്.

ഇത് പോലെ തന്നെയുള്ള മറ്റൊരു സ്ഥലമാണ് കീവിലെ ലൈസ് ഹോറ എന്ന വനം. മുന്‍പ് ഇവിടെ ധാരാളം ആഭിചാര കര്‍മങ്ങളും ദുര്‍മന്ത്രവാദങ്ങളും നടന്നിരുന്നു. ലൈസ ഹോറയിലെത്തുന്നവരെ നെഗറ്റീവായി സ്വാധീനിക്കാന്‍ ഈ സ്ഥലത്തിന് കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്.