പലപ്പോഴും ഒരിക്കല്‍ തുറന്ന മസാല ബോക്സുകള്‍ ശരിയായി സൂക്ഷിക്കുകയെന്നത് വളരെ പ്രശ്നം സൃഷ്ടിക്കാറുണ്ട്. നന്നായി അടച്ചു സൂക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതില്‍ ഗുണവും മണവും നഷ്ടമായി പ്രാണികളും അതില്‍ കടന്നുകൂടും. എന്നാല്‍ ഇത് പരിഹരിക്കുന്നതിനായി ഒരു അടിപൊളി വിദ്യയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം കണ്ടെന്റ് ക്രയേറ്ററായ ശശാങ്ക് അല്‍ഷി.
ഈ വീഡിയോ കണ്ടതാവട്ടെ പതിനായിരം പേരാണ്.
ഇത് എങ്ങനെ ചെയ്യണമെന്ന് വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. ആദ്യം തന്നെ ബോക്സിന്റെ ഇരുവശവും എടുത്ത് കളയണം. പിന്നാലെ നീളമുള്ള ഭാഗത്തില്‍ നിന്ന് ഒന്ന് ഉള്ളിലേക്ക് മടക്കുന്നു. പിന്നാലെ നടുഭാഗം മടക്കിയതിന് ശേഷം രണ്ടാമത്തെ നീളമുള്ള ഭാഗം ഇതിനുള്ളിലേക്ക് തിരുകി വയ്ക്കുന്നു.
പോസിറ്റീവും നെഗറ്റീവുമായ കമന്റുകള്‍ ഈ വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്. ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് മടക്കിയാല്‍ എങ്ങനെ തുറക്കുമെന്ന് നിരവധി പേര്‍ ചോദിക്കുന്നുണ്ട്. ഇങ്ങനെ വെച്ചാല്‍ പ്രാണികള്‍ പെട്ടെന്ന് ഉള്ളില്‍ കടക്കുന്നതായി കണ്ടിട്ടുണ്ടെന്നും ഒരാള്‍ കമന്റ് ചെയ്തു. ഇതിന് പകരമായി ബാക്കിയുള്ള മസാല ഒരു എയര്‍ടൈറ്റ് ജാറിലേക്ക് മാറ്റിയതിന് ശേഷം നന്നായി അടച്ചു വയ്ക്കുന്നതാണ് നല്ലതെന്ന് പറയുന്നവരും ഒട്ടു കുറവല്ല.