Healthy Food

ചായയ്ക്ക് വെള്ളം തിളച്ച ശേഷമാണോ തേയിലപ്പൊടി ഇടുന്നത് ? ഇതൊരിക്കലും അറിയാതിരിക്കരുത്

അതിരാവിലെ തന്നെ കടുപ്പത്തില്‍ ഒരു ചായ ശീലമാക്കിയവരാണ് നമ്മളില്‍ അധികവും . അന്നത്തെ ദിവസം ഉന്മേഷകരമാക്കാന്‍ ആ ചായയ്ക്ക് സാധിക്കാറുമുണ്ട്.ചായയുടെ പരമവധി ഗുണം ശരീരത്തിന് ലഭിക്കുന്നതിനായി അത് എങ്ങനെ കുടിക്കണമെന്ന് അറിയാമോ? പാലക്കാരന്‍ അച്ചായന്‍ എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനെ കുറിച്ച വന്ന രസകരമായ ഒരു പോസ്റ്റ് അടുത്തിടെ വൈറലായിരുന്നു.

ചായ ഉണ്ടാക്കുമ്പോള്‍ ചായപ്പൊടി വെള്ളം തിളച്ചതിന് ശേഷം ഇടണോ അതോ അതിന് മുമ്പ് ഇടുന്നതാണോ നല്ലത് എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. പിന്നാലെ ശാസ്ത്രീയമായ ഉത്തരം എന്ന് പറഞ്ഞു കൊണ്ട് ബാക്കി വിശദീകരണവും എത്തി.
സാധാരണയായി നമ്മള്‍ തേയിലപ്പൊടി വെള്ളം തിളയ്ക്കുമ്പോള്‍ ഇടാറാണ് പതിവ്. അത് തെറ്റാണ്. പകരം വെള്ളം അല്ലെങ്കില്‍ പാല്‍ തിളപ്പിച്ച് മാറ്റി വെച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം. പിന്നീട് ഉടന്‍ തന്നെ ഒരു അടുപ്പ് കൊണ്ട് ഇത് മൂടുക. അരിച്ചതിന് ശേഷം ഗ്ലാസിലേക്ക് പകര്‍ത്തി കുടിക്കാം.

തിളച്ചുകൊണ്ടിരിക്കുന്ന പാലിലേക്ക് തേയില ഇട്ടാല്‍ തേയിലയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ്, ഗ്ലൈക്കോസൈഡ്സ് , തിയോഗല്ലിന്‍ എന്നിവയെല്ലാം ബാഷ്പികരിച്ച് പോകും, പിന്നാലെ ബാക്കി ഉണ്ടാകുന്നത് വെറും കളര്‍ വെള്ളം മാത്രമായിരിക്കും. ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്, പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ രുചി മാറ്റുമെന്നും പോസറ്റില്‍ പറയുന്നു.

കേരളത്തിലെ ഒരു തേയില എസ്റ്റേറ്റ് സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ സ്റ്റാഫ് പകര്‍ന്നുതന്ന അറിവാണിതെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയട്ടുണ്ട്.