തമിഴ്നാട് യുവജനക്ഷേമ കായിക വികസന മന്ത്രി രാഷ്ട്രീയക്കാരനായ ഉദയനിധി സ്റ്റാലിന് ദുബായില്‍ നിന്ന് 50 കോടിയുടെ വീട് ഏറ്റുവാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ തമിഴ്സിനിമാതാരവും നടി നിവേത പേതുരാജും വിവാദത്തില്‍ പെട്ടിരുന്നു. ആരോപണത്തില്‍ മറുപടിയുമായി നടിയും രംഗത്ത് വന്നിരിക്കുകയാണ്. ഇതൊരു വ്യാജവാര്‍ത്തയാണെന്നാണ് നടി പറയുന്നത്.
ചെന്നൈയില്‍ ഫോര്‍മുല 4 നൈറ്റ് സ്ട്രീറ്റ് റേസ് സംഘടിപ്പിക്കാന്‍ സ്റ്റാലിനെ സഹായിച്ചതിനാണ് നിവേതയ്ക്ക് ഈ സമ്മാനം ലഭിച്ചതെന്ന് ഒരു യൂട്യൂബര്‍, സവുക്ക് ശങ്കര്‍ അവകാശപ്പെട്ടു. സര്‍ട്ടിഫൈഡ് കാര്‍ റേസറാണ് നിവേത. ഇപ്പോഴിതാ തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ നിവേത ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അവര്‍ ട്വീറ്റ് ചെയ്തു, ”അടുത്തിടെ എനിക്ക് വേണ്ടി പണം ധാരാളമായി ചിലവഴിക്കുന്നതിനെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയുടെ ജീവിതം ബുദ്ധിശൂന്യമായി നശിപ്പിക്കുന്നതിന് മുമ്പ്, ഇതിനെക്കുറിച്ച് സംസാരിക്കുന്ന ആളുകള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ കുറച്ച് മനുഷ്യത്വം ഉണ്ടായിരിക്കുമെന്ന് കരുതിയാണ് ഞാന്‍ മിണ്ടാതിരുന്നത്. കുറച്ചു ദിവസങ്ങളായി ഞാനും എന്റെ കുടുംബവും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ദയവായി ഒന്ന് ആലോചിക്കൂ.” താരം പറയുന്നു. തന്നെക്കുറിച്ച് പറയുന്ന വിവരങ്ങളൊന്നും ശരിയല്ലെന്നും 2002 മുതല്‍ ദുബായില്‍ വാടകയ്ക്ക് താമസിക്കുകയാണെന്നും നിവേത തുടര്‍ന്നു.
വെളിപ്പെടുത്തല്‍ വന്നതോടെ നിവേതയ്ക്കും പിന്തുണ കുടിയിട്ടുണ്ട്. ഈ ആളുകള്‍ മാധ്യമപ്രവര്ത്തകരല്ലാത്തതിനാലും അവരില്‍ മനുഷ്യത്വം ഇല്ലാത്തതിനാലും കേസെടുക്കാന്‍ ഉപയോക്താക്കള്‍ നിവേതയോട് അഭ്യര്‍ത്ഥിച്ചു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സിനിമാ ലോകത്ത് നിവേത തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റെഡ്, അല വൈകുണ്ഠപുരമുലൂ, തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് നിരൂപക പ്രശംസ നേടിയിട്ടുണ്ട്. നേരത്തെ സിനിമാ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍, ഗണേശ സംവിധാനം ചെയ്ത തിമിരു പൊടിച്ചവന് എന്ന ചിത്രത്തിലെ മഡോണയാണ് തന്റെ അഭിനയ പാതയിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രമെന്ന് നിവേത അനുസ്മരിച്ചു.