തിരുച്ചിറ്റമ്പലത്തിലെ നായികാ വേഷത്തിന് ദേശീയ പുരസ്ക്കാരം കിട്ടിയതോടെ ഇന്ത്യയിലെ എണ്ണപ്പെടുന്ന നടിമാരുടെ പട്ടികയിലേക്കാണ് നിത്യാമേനോന് കടന്നുകയറിയത്്. തനിക്ക് ഒരിക്കലും മസാലചിത്രങ്ങളോട് കമ്പം ഉണ്ടായിട്ടില്ലെന്നും ബോക്സോഫീസില്‍ മെച്ചമായില്ലെങ്കില് കൂടി നല്ല സിനിമകളുടെ ഭാഗമാകാനാണ് തനിക്ക് താല്‍പ്പര്യമെന്നും നടി അടുത്തിടെയാണ് വ്യക്തമാക്കിയത്.
പുരസ്ക്കാരങ്ങളും തന്റെ ലക്ഷ്യമല്ലെന്ന് പറഞ്ഞ നടി സിനിമയുടെ വിജയമോ പരാജയമോ തന്നെ് ബാധിക്കാറില്ലെന്നും ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമയിലേക്ക് ശ്രദ്ധിക്കുകയാണ് പതിവെന്നും പറഞ്ഞു. പരിഗണനകള്‍ക്ക് അപ്പുറത്ത് ജോലി ആത്മാര്‍ത്ഥമായി ചെയ്യുകയാണ് വേണ്ടതെന്നും നടി പറയുന്നു. അസാധാരണ വേഷങ്ങളും പ്രൊജക്ടുകളും ഏറ്റെടുക്കുന്നതിലൂടെ സിനിമാ വ്യവസായത്തിന്റെ നിലവാരത്തെ നടി പതിവായി വെല്ലുവിളിച്ചുകൊണ്ടും ഇരിക്കുകയാണ്.
മസാല സിനിമകളോട് ഒരിക്കലും കമ്പം തോന്നിയിട്ടില്ലെന്ന് വ്യക്തമാക്കിയ നടി അത്തരം സിനിമകള്‍ കാണാന്‍ പോലും താല്‍പ്പര്യം തോന്നാറില്ലെന്നും അതുകൊണ്ടു തന്നെ അത്തരം സിനിമകളുടെ ഭാഗമായില്ല എന്നതോര്‍ത്ത് നിരാശയും ഇല്ലെന്നും താരം പറയുന്നു. മിഷന് മംഗലും ബ്രീത്തും ഒഴിച്ചാല്‍ കാര്യമായി ബോളിവുഡ് സിനിമകളിലും നടി ഭാഗഭാക്കായിട്ടില്ല. ഹിന്ദിസിനിമാ വേണ്ടത്ര തന്നെ പരിഗണിക്കുമോ എന്ന ആശങ്കയാണ് ബോളിവുഡ് സിനിമകളെ കൂടുതലായി ആശ്രയിക്കാത്തതെന്നും നടി പറഞ്ഞു.
ബോളിവുഡ് സിനിമകള്‍ വേണ്ടത്ര പരിഗണന നല്‍കാറില്ലെന്ന് മാത്രമല്ല ചിലപ്പോഴൊക്കെ ടൈപ്പ് കാസ്റ്റിംഗുമാണെന്നും നടി കുറ്റപ്പെടുത്തുന്നു. നടിയെന്ന നിലയിലുള്ള തന്റെ റേഞ്ചിനെക്കുറിച്ചോ തനിക്ക് എന്തെല്ലാം ചെയ്യാമെന്നതിനെക്കുറിച്ചോ ബോളിവുഡിന് കാര്യമായി അറിയാമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു. സിനമ പാന്‍ ഇന്ത്യന്‍ എന്ന നിലയിലേക്ക് മാറിയതോടെ വിവിധ ഭാഷകളിലെ നല്ല സംവിധായകര്‍ക്കൊപ്പം നല്ല സിനിമ ചെയ്യാനുള്ള ജിജ്ഞാസ മാത്രമാണ് തനിക്കുള്ളതെന്നും നടി പറയുന്നു.