Celebrity

അമ്മയുടെ വളകാപ്പ് ആഘോഷിയ്ക്കാന്‍ നില ചേച്ചി റെഡിയായി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്.

നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷം അടുത്തിടെയായിരുന്നു പേളി പങ്കുവെച്ചത്. യാത്രകളും ഫുഡ് ക്രേവിംഗ്സുമൊക്കെയായി പിന്നീട് പേളി സജീവമാവുകയായിരുന്നു. നിലു ബേബിക്കൊപ്പമായി വിദേശത്തേക്കും ഇവര്‍ പോയിരുന്നു. ഇത്തവണയും വളക്കാപ്പ് ചടങ്ങ് നടത്തുന്നുണ്ട്. അതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ഒരുങ്ങുന്ന നിലയുടെ ചിത്രങ്ങളാണ് പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ”അമ്മയുടെ വളക്കാപ്പ് ആഘോഷിക്കാന്‍ ആരൊക്കെ തയ്യാറാണെന്ന് ഊഹിക്കുക” -എന്ന് കുറിച്ചു കൊണ്ടാണ് ചേച്ചി ടു ബി എന്ന് നിലയുടെ ഒരു കൈയ്യില്‍ എഴുതിയിരിയ്ക്കുന്ന ചിത്രം പേളി പങ്കുവെച്ചിരിയ്ക്കുന്നത്.

ഒരു കൈയ്യില്‍ ചേച്ചി ടു ബി എന്നാണെങ്കില്‍ മറ്റൊരു കൈയ്യില്‍ ഒരു കുഞ്ഞിപൂച്ചയെയാണ് വരച്ചിരിയ്ക്കുന്നത്. പൂച്ചയുടെ ചിത്രത്തിന് ചുറ്റും പൂച്ചയുടെ കാല്‍ പാദങ്ങളും വരച്ചിരിയ്ക്കുന്നത് കാണാം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിരിയ്ക്കുന്നത്.