Movie News

ഷെയ്ന്‍ നിഗത്തിന്റെ തമിഴ് അരങ്ങേറ്റത്തില്‍ നായിക ബോളിവുഡ് താരം നിഹാരിക കൊനിഡേല

ഷെയ്ന്‍ നിഗത്തിന്റെ തമിഴ് അരങ്ങേറ്റത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ്താരം. ഷെയ്‌ന്റെ ആദ്യത്തെ തമിഴ്‌സിനിമയില്‍ നായികയാകുന്നത് ബോളിവുഡ്താരം നിഹാരിക കൊനിഡേലയാണ്. 2018-ല്‍ വിജയ് സേതുപതി നായകനായ ‘ഒരു നല്ല നാള്‍ പാത്തു സോല്‍റേന്‍’ എന്ന ചിത്രത്തിന് ശേഷം നിഹാരികയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.

വാലി മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലൈയരസനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിഹാരികയെ കാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് വാലി മോഹന്‍ ദാസ് പറയുന്നു. ”വാസ്തവത്തില്‍, എന്റെ അവസാന ചിത്രമായ രംഗോലിയിലും അവരെ കാസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ അവരെ സമീപിക്കാന്‍ കഴിഞ്ഞില്ല. നിഹാരികയുടെ മുന്‍ തമിഴ് ചിത്രവും ഹാപ്പി വെഡ്ഡിംഗ്, സൂര്യകാന്തം തുടങ്ങിയ അവളുടെ ചില തെലുങ്ക് ചിത്രങ്ങളും ഞങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ഈ സിനിമയില്‍ അവര്‍ നായികയാകുന്നത് മികച്ച തിരഞ്ഞെടുപ്പായിരിക്കുമെന്ന് കരുതുന്നു. ഷെയ്നെ കൊണ്ടുവന്നപ്പോള്‍ സിനിമയ്ക്ക് ഫ്രഷ്നെസ് കൊണ്ടുവരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. നിഹാരികയുടെ കാര്യത്തിലും ഞങ്ങള്‍ക്ക് അങ്ങനെ തന്നെ തോന്നി.” സംവിധായകന്‍ പറഞ്ഞു.

ചിത്രത്തിലെ മീര എന്ന നടിയുടെ കഥാപാത്രം വളരെ കാവ്യാത്മകവും സവിശേഷവുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ”നിഹാരികയുടെയും ഷെയ്നിന്റെയും കഥാപാത്രങ്ങളുടെ വിവാഹത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. സിനിമയുടെ മുഴുവന്‍ ഇതിവൃത്തവും ഒരു ദിവസം കൊണ്ടാണ് നടക്കുന്നത്. ഞാന്‍ നിഹാരികയോട് തിരക്കഥ പറഞ്ഞിരുന്നു, അതേ ദിവസം തന്നെ സിനിമ ചെയ്യാന്‍ ‘യെസ്’ എന്നു പറഞ്ഞു. ഫെബ്രുവരി രണ്ടാം വാരം ചിത്രം തിയറ്ററുകളിലെത്തും.