ജീവിതത്തിലെ പല കാര്യങ്ങളും ഏറ്റവും അടുപ്പമുള്ള വ്യക്തികളോട് തുറന്നു പറയുന്നവരായിരിയ്ക്കും നമ്മള്‍. എന്നാല്‍ എല്ലാ കാര്യങ്ങളും അങ്ങനെ പങ്കുവെയ്ക്കുന്നതും അത്ര നല്ലതല്ല. മനസിലെ കാര്യങ്ങള്‍ ആരോടെങ്കിലും പങ്കുവെച്ചാല്‍ ആശ്വാസം കിട്ടുമെന്നാണ് നമ്മളെല്ലാം കരുതുന്നതും. ജീവിതത്തില്‍ ആരോടും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എത്ര വലിയ സുഹൃത്താണെങ്കിലും ഈ കാര്യങ്ങള്‍ ആരുമായും പങ്കുവെയ്ക്കാന്‍ പാടില്ല…..
- പരാജയങ്ങള്‍ – നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച പരാജയങ്ങളെക്കുറിച്ച് ഒരിക്കലും ആളുകളോട് പറയരുത്. ജീവിതത്തില്‍ എന്നും വിജയം മാത്രം നേടിയവരില്ലെന്ന് മനസിലാക്കുക. നിങ്ങളുടെ പരാജയത്തെക്കുറിച്ച് ആരെങ്കിലും അറിഞ്ഞാല്‍ അവര്‍ അത് നിങ്ങളെ പരിഹസിക്കാനുള്ള ആയുധമാക്കും. ഇതുമൂലം പിന്നീട് നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വരും.
- ഭാവി പദ്ധതികള്‍ – ഭാവിയില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആളുകളോട് പറയാന്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. നിങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനു പകരം അവ നടപ്പിലാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ അധ്വാനത്തിന് ഫലം ലഭിച്ച ശേഷം മാത്രം ആളുകളോട് അക്കാര്യം പറയുക. നിങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ച് മുന്‍കൂട്ടി പറയുകയും നിങ്ങള്‍ പരാജയപ്പെടുകയും ചെയ്താല്‍ അതിന്റെ പേരില്‍ ആളുകള്‍ നിങ്ങളെ കളിയാക്കും.
- വ്യക്തിപരിമായ രഹസ്യങ്ങള്‍ – ജീവിതത്തില്‍ പലപ്പോഴും നമ്മുടെ മനസില്‍ മാത്രം ഒതുങ്ങേണ്ട ചില സംഭവങ്ങളും രഹസ്യങ്ങളും ഉണ്ടാകാം. ഏതെങ്കിലും സാഹചര്യത്തില്‍ നിയന്ത്രിക്കാനാകാതെ വികാരാധീനരായാല്‍ മറ്റുള്ളവരോട് അതിനെക്കുറിച്ച് പറയുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. അതിനാല്‍ നിങ്ങള്‍ രഹസ്യം എന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ ആരോടും പറയരുത്.
- ബലഹീനത – ഒരിക്കലും നിങ്ങളുടെ ബലഹീനതയെക്കുറിച്ച് ആരോടും പറയരുത്. നിങ്ങളുടെ ബലഹീനതയെക്കുറിച്ച് നിങ്ങള്‍ വെളിപ്പെടുത്തിയാല്‍ ആളുകള്‍ അത് പല സാഹചര്യങ്ങളിലും പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ട്.