Hollywood

ഫാംകി ജെന്‍സണ് ഒടിടിയില്‍ വന്‍ നേട്ടം; ആരുമറിയാതെ റിലീസ് ചെയ്ത ലോക്ക്ഡ് ഇന്‍ നെറ്റ്ഫ്‌ളിക്‌സില്‍ ടോപ് വണ്‍

1995 ലെ ജെയിംസ്‌ബോണ്ട് ചിത്രം ഗോള്‍ഡന്‍ ഐയും 2008 ല്‍ പുറത്തുവന്ന ലിയാം നീല്‍സന്റെ ടേക്കണിലുമെല്ലാം നായികയായി രംഗത്ത് വന്ന ഫാംകി ജെന്‍സണ് ഒടിടിയില്‍ വന്‍ നേട്ടം. നെറ്റ് ഫ്‌ളിക്‌സില്‍ അധികം പരസ്യമൊന്നുമില്ലാതെ നവംബര്‍ 1 ന് റിലീസ് ചെയ്ത ‘ലോക്ക്ഡ് ഇന്‍’ നെറ്റ്ഫ്‌ളിക്‌സിലെ ചാര്‍ട്ടില്‍ നമ്പര്‍ വണ്ണായി. സിനിമ വന്ന് വെറും അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ടോപ്‌ടെന്നില്‍ ഒന്നാമത് എത്തിയത്.

ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 5 വരെ 28.8 ദശലക്ഷം കാഴ്ചക്കാര്‍ കണ്ട സിനിമ ഇപ്പോള്‍ 17.8 ദശലക്ഷം വ്യൂവേഴ്‌സിനെ നേടിക്കഴിഞ്ഞു. ഒനാടോപ് എന്ന യുവതിയുടെ വേഷമാണ് ഫാംകെ ജാന്‍സെണ്‍ ചെയ്യുന്നത്. ഇവര്‍ക്കൊപ്പം റോസ് വില്യംസ്, അലക്സ് ഹാസല്‍, ഫിന്‍ കോള്‍, അന്ന ഫ്രിയല്‍ എന്നിവരും അഭിനയിച്ചു. റോവന്‍ ജോഫെയുടെ തിരക്കഥയില്‍ നൂര്‍ വാസിയാണ് ലോക്ക്ഡ് ഇന്‍ സംവിധാനം ചെയ്തത്.

ഒരു വാഹനാപകടവും ലോക്ക്ഡ്-ഇന്‍ സിന്‍ഡ്രോമും മൂലം തളര്‍വാതം ബാധിച്ച് ആശുപത്രിയില്‍ ഉണര്‍ന്നിരിക്കുന്ന മുന്‍ ഹോളിവുഡ് നടി കാതറിന്റെ കഥയാണ് ചിത്രം പറയുന്നത്. അന്തരിച്ച സുഹൃത്തിന്റെ മകളായ ലിനയെ ദത്തെടുത്തതിന് ശേഷമുള്ള അവളുടെ ജീവിതവും കാതറിന്റെ നിത്യരോഗിയായ മകനും അവരുടെ മേനറിന്റെ അനന്തരാവകാശിയുമായ ജാമിയെ ലിന വിവാഹം കഴിക്കുന്നതോടെ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കവും കാണിക്കുന്നു. ഫാംകെ ബ്യൂമര്‍ ജാന്‍സന്‍ ആണ് ചിത്രത്തില്‍ കാതറിന്‍ ആയി എത്തുന്നത്.