Health

ആ ദിവസങ്ങള്‍ നീട്ടി വയ്‌ക്കേണ്ടതുണ്ടോ? എങ്കില്‍…

സ്ത്രീകളെ സംബന്ധിച്ച് ആര്‍ത്തവ ദിവസങ്ങള്‍ അല്‍പ്പം ടെന്‍ഷന്‍ നിറഞ്ഞതു തന്നെയാണ്. ആര്‍ത്തവത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന ശരീരവേദനയും ഛര്‍ദിയും നടുവേദനയും കൈകല്‍ക്കഴപ്പുമൊക്കെ എന്നും ഒരു ബുദ്ധിമുട്ടു തന്നെയാണ്. അതുകൊണ്ടു തന്നെ പരീക്ഷ, യാത്ര, വിവാഹം പേലെയുള്ള സമയങ്ങളില്‍ ആര്‍ത്തവം വരുന്നത് ഒരു തലവേദനയാണ്.

ഈ സമയങ്ങളിലാണ് ആര്‍ത്തവം നീട്ടി വയ്ക്കുന്നതിനെ കുറിച്ചുള്ള ചിന്ത വരുന്നത്. ആര്‍ത്തവം വൈകിപ്പിക്കുന്നതു പൊതുവേ നല്ലതല്ല എന്നു പറയുറുണ്ട്. എന്നാല്‍ ഓരോ സ്ത്രീകളുടെയും ആരോഗ്യസ്ഥതി അനുസരിച്ചാണ് ശരീരം ഈ അവസ്ഥകളോടു പ്രതികരിക്കു എന്നു പറയുന്നു. ചില ആരോഗ്യ പ്രശ്‌നം ഉള്ളവര്‍ക്ക് ആര്‍ത്തവം വൈകിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശം നല്‍കാറുണ്ട്. എന്നാല്‍ സ്വയം ചികിത്സയിലൂടെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ആര്‍ത്തവം വൈകിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ വാങ്ങിക്കഴിക്കാന്‍ പാടില്ല.

സാധാരണയായി ഈ ദിവസങ്ങള്‍ നീട്ടി വയ്ക്കണമെങ്കില്‍ അഞ്ചുമാര്‍ഗങ്ങളാണ് പ്രധാനമായും ഉള്ളത്. ഇതില്‍ ഏതു ഗുളികകളാണു നിങ്ങള്‍ കഴിക്കേണ്ടത് എന്നു ഡോക്ടരോടു ചോദിച്ചു മനസിലാക്കിയ ശേഷം മാത്രം കഴിച്ചു തുടങ്ങുക. ഇതിന്റെ ദൂഷ്യവശങ്ങള്‍ പ്രത്യേകം ചോദിച്ചു മനസിലാക്കണം.

പ്രൊജസ്ട്രൊജന് ഒണ്‍ലി പില്‍- ആര്‍ത്തവം വരാന്‍ സാധ്യതയുള്ള ദിവസത്തിന് നിശ്ചിത ദിവസം മുമ്പ് മുതല്‍ കഴിക്കേണ്ടതാണ് ഈ ഗുളികകള്‍. എല്ലാ ദിവസവും ഒരേസമയത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക.

ഫേസിക് പില്‍സ്- ഇവ ഓരോരുത്തരുടെയും ആര്‍ത്തവചക്രത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

മോണോഫേസിക് പില്‍സ് – 22 ഗുളികകളാണ് ഒരു കോഴ്സായി നല്കുക. ഇതില്‍ 21 എണ്ണം കഴിച്ചശേഷം 7 ദിവസം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും. തുടര്‍ന്ന് ബാക്കിവരുന്ന ഒരെണ്ണം കഴിച്ചശേഷം പുതിയ പായ്ക്കറ്റിലെ ഗുളിക കഴിക്കാവുന്നതാണ്.

എല്ലാ ദിവസവുമുള്ള ഗുളികകള്‍- ഇവ എല്ലാ ദിവസവും കഴിക്കേണ്ട ഗുളികകളാണ്. ആദ്യ 21 എണ്ണം ഹോര്‍മോണ്‍ ഉള്ളതും ബാക്കി 7 എണ്ണം ഹോര്‍മോണ്‍ രഹിതവും ആയിരിക്കും.