Movie News

മോഹന്‍ലാലിനോട് നയന്‍താര അന്ന് പൊട്ടിത്തെറിച്ചു; സൂപ്പര്‍താരം അതിന് പ്രതികരിച്ചതിങ്ങനെ

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച അവസരങ്ങള്‍ തേടി വന്നതാണ് നയന്‍താരയുടെ വലിയ ഭാഗ്യം. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ തുടങ്ങിയ നയന്‍സിന് മലയാളത്തിലെ എണ്ണപ്പെട്ട സംവിധായകരില്‍ ഒരാളായ ഫാസിലിനൊപ്പവും അവസരം വന്നു. എന്നാല്‍ വിസ്മയത്തുമ്പത്ത് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് സൂപ്പര്‍താരം മോഹന്‍ലാലുമായി സ്‌ക്രീന്‍ സ്പെയ്സ് പങ്കിടുമ്പോള്‍ ഒരിക്കല്‍ തനിക്ക് ദേഷ്യം വന്നതായും കയര്‍ക്കുകയും ചെയ്തതായും നടി പറഞ്ഞു. തന്റെ ഒരു ചാറ്റില്‍, ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിനായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ദിവസങ്ങള്‍ നടി വിവരിച്ചു.

ഷൂട്ടിങ്ങിനിടെ, ഒരു ദിവസം സംവിധായകന്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. കഥാപാത്രത്തെ നയന്‍താര ശരിയായി ഉള്‍കെക്കാള്ളുന്നില്ല എന്നതായിരുന്നു സംസവിധായകന്റെ പ്രശ്നം. നടി അനുസ്മരിച്ചു. ”ആ ദിവസം ഫാസില്‍ സാറിന് എന്നോട് ദേഷ്യം തോന്നിയിരുന്നു, എനിക്ക് കഥാപാത്രം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. മോഹന്‍ലാല്‍ സാര്‍ അന്ന് എന്നോട് പറഞ്ഞു. ”നിങ്ങള്‍ക്ക് സസവിധായകന്‍ പറയുന്നത് മനസ്സിലാകുന്നില്ല. വികാരങ്ങള്‍ ഉള്ളില്‍ നിന്ന് ജനിപ്പിക്കണം.” അദ്ദേഹം അത് നിരന്തരം പറഞ്ഞതോടെ എനിക്ക് ദേഷ്യം വന്നു”

ആ നിമിഷത്തിന്റെ ചൂടില്‍ നടി മോഹന്‍ലാലിനോട് പറഞ്ഞു. ”സര്‍, ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. എന്ത് ഡയലോഗാണ് ഞാന്‍ പറയുന്നതെന്ന് പോലും എനിക്കറിയില്ല. നിങ്ങള്‍ എന്നോട് ഇവിടെ നില്‍ക്കാന്‍ പറയുന്നു. ഈ വാക്കില്‍ കണ്ണുനീര്‍ പൊഴിക്കാനും. ആ വാക്കില്‍ പ്രണയിക്കാനു ​‍പറയുന്നു. എന്തില്‍ നിന്നാണ് നിങ്ങള്‍ എന്നോട് വികാരം പ്രകടിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്? എന്റെ ഉള്ളില്‍ ഒന്നുമില്ല. എന്റെ ഉള്ളില്‍ ഭയം മാത്രമേയുള്ളൂ.” തന്റെ വാക്കുകളും പെട്ടെന്നുള്ള പൊട്ടിത്തെറിയും കേട്ട് മോഹന്‍ലാല്‍ ചിരിച്ചു. ഒരു ഇടവേള എടുക്കാന്‍ പറഞ്ഞു.

സിനിമയില്‍ തന്നെക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന് സംവിധായകന്‍ ഫാസില്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരുന്നു അദ്ദേഹം അസ്വസ്ഥനായത്. രണ്ട് മണിക്കൂര്‍ ഒരു മൂലയില്‍ ഇരുന്ന ശേഷം സംവിധായകന്‍ തന്റെ അടുത്ത് വന്ന് താന്‍ നന്നായി ചെയ്യുമെന്ന് വിശ്വസിക്കുന്നുവെന്നും താന്‍ ഒരു പരാജയമാകാന്‍ പാടില്ലെന്നും പറഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സംവിധായകന്‍ നയന്‍താരയോട് ഒരു ദിവസത്തെ ഇടവേള എടുത്ത് അടുത്ത ദിവസം വരാന്‍ ആവശ്യപ്പെടുകയായിരുന്നു. പിറ്റേന്ന് വന്ന് കഷ്ടപ്പെട്ട് ഞാന്‍ അഭിനയിച്ചു. എന്റെ കഴിവിന്റെ പരാമാവധി കഷ്ടപ്പെട്ട് അഭിനയിച്ചു. ഞാന്‍ നന്നായി അഭിനയിച്ചോ എന്ന് എനിക്ക് അറിയില്ല പക്ഷേ സംവിധായകന്‍ സന്തുഷ്ടനായിരുന്നു. അദ്ദേഹം എന്നെ ആശ്ലേഷിച്ച് നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. നീ ഉയരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ശേഷം എന്റെ എല്ലാ സെറ്റിലും എന്റെ വര്‍ക്കില്‍ സംവിധായകനെയും നിര്‍മ്മാതാവിനെ സംതൃപ്തരാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് നയന്‍സ് പറഞ്ഞു.

2004-ല്‍ പുറത്തിറങ്ങിയ മലയാളം സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ വിസ്മയത്തുമ്പത്ത് ആയിരുന്നു സംവിധായകന്‍ ഫാസിലിന്റെ വൈദഗ്ധ്യത്തില്‍ മോഹന്‍ലാലും നയന്‍താരയും പ്രവര്‍ത്തിച്ച ചിത്രം. അലഞ്ഞുതിരിയുന്ന ആത്മാക്കളുമായി ഇടപഴകാന്‍ കഴിയുന്ന ആറാം ഇന്ദ്രിയമുള്ള വ്യക്തിയായാണ് സൂപ്പര്‍ സ്റ്റാറിനെ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇഫ് ഒണ്‍ലി ഇറ്റ് വര്‍ ട്രൂ എന്ന ഫ്രഞ്ച് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *