ഷാരുഖ് ഖാനും നയന്‍താരയും ഒന്നിച്ച ജവാന്‍ ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകളുണ്ടാക്കിയിരിക്കുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ് ആക്ഷന്‍ ചിത്രം ഇപ്പോഴും ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുന്നുണ്ട്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്ത ഇടം പിടിച്ചിരിക്കുകയാണ്.
നയന്‍താരയ്ക്ക് മുമ്പ് സാമന്ത റൂത്ത് പ്രഭുവിനെ നായികയാക്കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. എന്നാല്‍ സാമന്ത ഈ വിഷയത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019 -ല്‍ സാമന്തയ്ക്ക് ഓഫര്‍ ലഭിച്ചു എങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവര്‍ ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് അറ്റ്‌ലി നയന്‍താരയിലേയ്ക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല. സാമന്തയും അറ്റ്‌ലിയും ഒരുമിച്ച് പ്രവര്‍ത്തിച്ച തെരി, മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിജയ് ദേവരകൊണ്ടയ്ക്കാപ്പം അഭിനയിച്ച ഖുശിയായിരുന്നു സാമന്തയുടെ ഏറ്റവും ഒടുവിലയിറങ്ങിയ ചിത്രം. നിലവില്‍ യാത്രകളിലും ആരോഗ്യ സംരക്ഷണത്തിലുമാണ് സാമന്ത ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കളക്ഷന്‍ റെേക്കാര്‍ഡുകള്‍ ഭേദിച്ച 50-ാം ദിവസവും ജവാന്‍ മുന്നേറുകയാണ്.