നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ തന്നെ തിരിച്ചറിയാത്ത ഒരു ചായക്കടക്കാരി ചേച്ചിയുടെ വീഡിയോയാണ് നവ്യ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. മറയൂരിലെ ഒരു ചായക്കടയിലാണ് രസകരമായ സംഭവം നടന്നത്. രേവതിക്കുട്ടി എന്ന ചേച്ചിയുടെ കടയില്‍ കയറി നവ്യയും സുഹൃത്തുക്കളും ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടയിലായിരുന്നു രസകരമായ സംഭാഷണം. നവ്യയെ പരിചയമുണ്ടോയെന്ന് സുഹൃത്തുക്കള്‍ ചോദിച്ചു. എന്നാല്‍ കടയിലെ ചേച്ചിയ്ക്ക് നവ്യയെ മനസിലായില്ല. എവിടെയോ കണ്ടിട്ടുണ്ട്, ആളെ അറിയില്ല എന്നാണ് ആദ്യം തന്നെ അമ്മ പറയുന്നത്.
പിന്നെ ‘ഞാന്‍ സിനിമാ നടി നവ്യ നായരാണ്’ എന്ന് പറഞ്ഞ് ഫലിപ്പിക്കാനുള്ള നവ്യയുടെ ശ്രമമായിരുന്നു. നന്ദനം സിനിമ കണ്ടിട്ടില്ലേ, അതിലെ ബാലാമണിയാണ് ഞാന്‍ എന്ന് നവ്യ പറഞ്ഞ് മനസിലാക്കുകയായിരുന്നു. ”അതേ കണ്ടിട്ടുണ്ടെൻകിൽ ഞാൻ ഓർക്കും രേവതിക്കുട്ടി മറയൂർ..”-എന്ന ക്യാപ്ഷനോടെയാണ് ഈ രസകരമായ വീഡിയോ നവ്യ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
നവ്യയുടെ പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. ‘ഈ കാണുന്ന ഞാന്‍ ഞാനല്ല, ശരിക്കുമുള്ള ഞാന്‍ വേറെ എവിടെയോ ആണ്’ – പാര്‍വതി കൃഷ്ണ കമന്റ് ചെയ്തിരിയ്ക്കുന്നത്. ”ശരവണാ …ദിങ്ങനെ പറഞ്ഞു മനസ്സിലാക്കും ‘ഏതാ ഈ കുട്ടി ?ഈ കുട്ടി ഇവിടത്തെ കുട്ടി, ഗൗരി കുട്ടി, കല്യാണപെണ്ണിന്റെ ഇളയ കുട്ടി” – എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/Cy7fVxVLXWe/?utm_source=ig_web_copy_link