സ്വകാര്യ ഭാഗത്തെ സംരക്ഷണത്തെ കുറിച്ചോ സൗന്ദര്യത്തെ കുറിച്ചോ ആരും അധികം സംസാരിയ്ക്കാറില്ല. പലര്‍ക്കും അക്കാര്യങ്ങളെപ്പറ്റി സംസാരിക്കാനുള്ള മടി തന്നെയാണ് കാരണം. സ്വകാര്യ ഭാഗത്തെ കറുപ്പ് മാറ്റി സൗന്ദര്യം മെച്ചപ്പെടാന്‍ പ്രതിവിധി നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. നാച്ചുറലായി തന്നെ ഉപയോഗിക്കാവുന്ന ഈ ടിപ്പുകള്‍ നോക്കാം….
പപ്പായ – മുഖം തിളങ്ങാന്‍ മാത്രമല്ല സ്വകാര്യഭാഗത്തെ കറുപ്പകറ്റാനും പപ്പായ നിങ്ങളെ സഹായിക്കും. പപ്പായയ്ക്ക് ചര്‍മത്തിലെ നിറം വെപ്പിക്കാനുള്ള കഴിവുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതിനായി നല്ലതുപോലെ പഴുത്ത പപ്പായ കൈ കൊണ്ട് ഒന്ന് മിക്‌സ് ചെയ്ത സ്വകാര്യഭാഗങ്ങളില്‍ തേച്ചു പിടിപ്പിക്കുക. ശേഷം അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഒരാഴ്ച തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ ഇരുണ്ട നിറത്തിനു മാറ്റമുണ്ടാകും. മാത്രമല്ല തുടയിടുക്കിലെ ചൊറിച്ചിലിനും ഇത് പരിഹാരം കാണുന്നു.
തേനും രക്തചന്ദനവും – സ്വകാര്യഭാഗങ്ങളിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന മികച്ച പ്രതിവിധിയാണ് തേനും രക്തചന്ദനവും. ഇവ രണ്ടും നന്നായി മിക്‌സ് ചെയ്ത് സ്വകാര്യഭാഗത്ത് തേച്ചു പിടിപ്പിക്കുക. പത്തുമുതല്‍ പതിനഞ്ചു മിനിറ്റ് വരെ ഇങ്ങനെ വച്ചതിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇതേ മിശ്രിതം കക്ഷത്തിലും വയറിനു ചുറ്റും തുടകള്‍ക്കിരുവശത്തും ഉപയോഗിക്കാം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് തുടരണം.
ഉരുളക്കിഴങ്ങ് നീര് – നമ്മുടെ അടുക്കളയില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. നല്ലൊരു ആസ്ട്രിജന്റ് ആണ് ഇത്. ഏത് വിധത്തിലുള്ള ചര്‍മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. സ്വകാര്യഭാഗങ്ങളിലെ കറുപ്പിന് പരിഹാരം കാണുന്നതിന് പെട്ടെന്ന് പ്രവര്‍ത്തിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഇതിനായി ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി കഴുകി മുറിച്ച് നീരാക്കി മാറ്റുക. ശേഷം ഇത് സ്വകാര്യ ഭാഗങ്ങളില്‍ തേച്ചു പിടിപ്പിക്കുക. ആവശ്യമെങ്കില്‍ ഈ നീരിലേക്ക് അല്‍പം കടലമാവും ചേര്‍ക്കാവുന്നതാണ്. ഒരു പതിനഞ്ചു മിനിറ്റിന് ശേഷം കഴുകിക്കളയാം.
ചന്ദനം – നിറം വര്‍ധിക്കാന്‍ മികച്ച പ്രതിവിധിയാണ് ചന്ദനം. ഇതിനായി ചന്ദനം പാലില്‍ മിക്സ് ചെയ്ത് ഇത് സ്വകാര്യഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. പത്തുമുതല്‍ ഇരുപത് മിനുട്ട് വരെ ഇങ്ങനെ വച്ചതിന് ശേഷം കഴുകിക്കളയാം. നിറം വര്‍ധിപ്പിക്കാന്‍ മാത്രമല്ല ദുര്‍ഗന്ധമകറ്റുന്നതിനും ചന്ദനം സഹായിക്കുന്നു.




