ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സിനിമാതാരം നടാസ സ്റ്റാന്‍കോവിക്കിനെ മറ്റൊരു പുരുഷനൊപ്പം അത്താഴവിരുന്നില്‍ കണ്ടെത്തി. ഫിറ്റ്‌നസ് പരിശീലകനായ അലക്‌സാണ്ടര്‍ അലക്‌സിനൊപ്പം മുംബൈയില്‍ വെച്ചാണ് നടാസയെ കണ്ടെത്തിയത്.
ഇരുവരും ഒരു അത്താഴത്തിന് പുറത്തിറങ്ങിയപ്പോഴായിരുന്നു പാപ്പരാസി മാധ്യമങ്ങള്‍ കണ്ടെത്തിയത്. ഇരുവരും നടിയുടെ കാറില്‍ പോകുന്നതും പുഞ്ചിരിക്കുന്നതും ബാന്ദ്രയിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് പുറത്തുപോകുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറലായി.
ഈ ഔട്ടിംഗ് ഓണ്‍ലൈനില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കി. നേരത്തേ എല്‍വിഷ് യാദവിനൊപ്പമുള്ള നടിയുടെ മുന്‍ ഔട്ടിംഗിന് നതാസയ്ക്ക് വലിയ ട്രോള്‍ നേരിടേണ്ടി വന്നിരുന്നു. അലക്‌സാണ്ടറും നതാസയും ഒരുമിച്ചുള്ള ഒരു പോസ്റ്റ് വര്‍ക്കൗട്ട് ഫോട്ടോയും ഹണി സിംഗിനൊപ്പം പാര്‍ട്ടി ആസ്വദിക്കുന്നതിന്റെ വീഡിയോകളും മുമ്പ് പോസ്റ്റ് ചെയ്തിരുന്നു.
നാല് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ജൂലൈ 18 ന് നതാസയും ഹാര്‍ദിക് പാണ്ഡ്യയും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. പിന്നാലെ കുട്ടിയുമായി നാട്ടിലേക്ക് മടങ്ങിയ നടി വീണ്ടും ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി മടങ്ങിവരികയായിരുന്നു.