ഭൂമിയിലെ പ്രകൃതി വിസ്മയങ്ങളുടെ ബഹിരാകാശ അധിഷ്ഠിത ചിത്രങ്ങള്‍ നാസ പങ്കിടുന്നത് തുടരുന്നു. എസ്ടിഎസ് 80 ദൗത്യത്തിനിടെ കൊളംബിയ എന്ന ബഹിരാകാശ വാഹനത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
എവറസ്റ്റ് കൊടുമുടിയുടെ ബഹിരാകാശത്ത് നിന്ന് എടുത്ത ഫോട്ടോ പങ്കിട്ട് നാസ. കൊടുമുടിയും അതിന്റെ ഹിമാനികളും പകര്‍ത്തിയ 1996-ല്‍ എടുത്ത എവറസ്റ്റ് കൊടുമുടിയുടെ ചിത്രമാണ് നാസ പങ്കിട്ടത്. ദൗത്യം വിജയകരമായി വിക്ഷേപിക്കുകയും രണ്ട് ഗവേഷണ ബഹിരാകാശ പേടകങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു.
ബഹിരാകാശ വാഹനമായ കൊളംബിയയില്‍ നിന്നുള്ള ഈ കാഴ്ച, നിരവധി ഹിമാനികള്‍ക്കൊപ്പം 29,028 അടി ഉയരത്തില്‍ (8,848 മീറ്റര്‍) എത്തുന്ന എവറസ്റ്റ് കൊടുമുടി കാണിക്കുന്നു. വി ആകൃതിയിലുള്ള താഴ്വരയുടെ ഇടതുവശത്താണ് എവറസ്റ്റ് കൊടുമുടി. 1996 നവംബര്‍ 30 ന് കൊളംബിയയുടെ ക്രൂ എടുത്തതാണ് ചിത്രം. എസ്ടിഎസ് 80 ആയിരുന്നു ആ വര്‍ഷത്തെ അവസാന ഷട്ടില്‍ ദൗത്യം.
ബഹിരാകാശത്ത് നിന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതത്തിന്റെ ഒരു അതുല്യമായ വീക്ഷണം ചിത്രം പ്രദാനം ചെയ്യുന്നു. പുതിയൊരു വീക്ഷണകോണില്‍ നിന്ന് പ്രകൃതിദൃശ്യങ്ങള്‍ കാണാനും പഠിക്കാനും ഈ ചിത്രങ്ങള്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.