Sports

അന്ന് മെസ്സിയെ കരാര്‍ എഴുതിയത് നാപ്കിനില്‍ ; ബാഴ്‌സിലോണയില്‍ ലേലത്തിന് വച്ചത് 300,000 ഡോളറിന്

ലോകഫുട്‌ബോളിലെ എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളും സ്പാനിഷ്‌ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയുടെ ചരിത്രത്തിലെ ഒരു ഏടുമാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലിയോണേല്‍ മെസ്സി. വര്‍ഷങ്ങളോളം കളിച്ച് കാറ്റാലന്‍ ക്ലബ്ബിനൊപ്പം 34 ട്രോഫികള്‍ നേടിയ ശേഷമാണ് താരം ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയത്. ബാഴ്സലോണയ്ക്കൊപ്പമുള്ള കാലത്ത് പത്ത് ലാ ലിഗ കിരീടങ്ങളും ഏഴ് കോപ്പ ഡെല്‍ റേകളും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും ക്ലബ്ബ് ലോകകപ്പും അദ്ദേഹം നേടി.

2022 ഫിഫ ലോകകപ്പ്, 2021 കോപ്പ അമേരിക്ക കിരീടങ്ങളും നേടിയതോടെ അര്‍ജന്റീനയിലെ ദേശീയ ഹീറോ എന്ന പദവി അദ്ദേഹത്തെ തേടി വന്നു. ഇപ്പോള്‍ താരത്തിന്റെ കാറ്റാലന്‍ സ്മരണികകള്‍ വന്‍ വിലയ്ക്ക് ലേലം ചെയ്യാനുള്ള നീക്കത്തിലാണ് ബാഴ്‌സിലോണ. അര്‍ജന്റീനക്കാരനായ താരത്തെ വളരെ ചെറുപ്പത്തിലേ കണ്ടെത്തി അക്കാദമിയിലേക്ക് കൊണ്ടുവന്ന് മികച്ച കളിക്കാരനായി വളര്‍ത്തിയെടുത്തത് ബാഴ്‌സിലോണയാണ്. വളരെ ചെറുപ്പത്തില്‍ മെസ്സിയെ കണ്ടെത്തുമ്പോള്‍ ബാഴ്‌സ അക്കാദമിയുടെ കാര്‍ലെസ് റെക്‌സാച്ച് അന്ന മെസ്സിയെ ബാഴ്‌സയിലേക്ക് കൊത്തിക്കൊണ്ടു പോകാന്‍ കരാര്‍ എഴുതിയത് താന്‍ ഉപയോഗിച്ച ഒരു നാപ്കിനില്‍ ആയിരുന്നു.

2000ല്‍ മെസ്സിയുടെ പിതാവുമായുള്ള ഒരു സുപ്രധാന കൂടിക്കാഴ്ചയ്ക്കിടെ കാര്‍ലെസ് റെക്‌സാച്ച് ഉപയോഗിച്ച നാപ്കിന്‍ ആണ് പ്രസ്തുത സ്മരണിക. 2000 സെപ്തംബറില്‍ മെസ്സിക്ക് ബാഴ്‌സലോണയില്‍ ട്രയല്‍ ലഭിച്ചതിന് ശേഷം, ആദ്യ ടീം ഡയറക്ടര്‍ റെക്‌സാച്ച് ഉടന്‍ തന്നെ അദ്ദേഹത്തെ സൈന്‍ ചെയ്യാന്‍ ആഗ്രഹിച്ചു. പക്ഷേ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പിന്തുണ ലഭിച്ചില്ല. നീണ്ടുനീണ്ടു പോയപ്പോള്‍ മെസ്സിയുടെ പിതാവ് ഡിസംബറില്‍ ബാഴ്സലോണയ്ക്ക് മെസ്സിയോടുള്ള പ്രതിബദ്ധത കാണിക്കാന്‍ അന്ത്യശാസനം നല്‍കി. അന്ന് കടലാസൊന്നും കയ്യില്‍ ഇല്ലാതിരുന്ന റെക്സാച്ച് ഒരു തൂവാലയുടെ കരാര്‍ എഴുതി.

മെസ്സിയുടെ ഇതിഹാസമായ കരിയറിന് തുടക്കമിട്ട ഐതിഹാസിക നാപ്കിന്‍ 300,000 ഡോളറിന്റെ വന്‍ പ്രാരംഭ വിലയ്ക്ക് ലേലത്തിന് വെക്കപ്പെടും, അതായത് ഏകദേശം 3,16,82,852 രൂപ. 2020-ല്‍ റെക്‌സാച്ച് വിശദീകരിച്ചു. ‘എനിക്ക് കൈയ്യില്‍ അന്ന് ലഭ്യമായത് അതായിരുന്നു. രക്ഷ പെടാനുള്ള ഏക മാര്‍ഗം ജോര്‍ജിന് എന്തെങ്കിലും തെളിവ് നല്‍കി എന്തെങ്കിലും ഒപ്പിടുകയായിരുന്നു, അതിനാല്‍ ഞാന്‍ വെയിറ്ററോട് ഒരു നാപ്കിന്‍ ആവശ്യപ്പെട്ടു.” അദ്ദേഹം പറഞ്ഞു. ബാഴ്സലോണയുടെ മുന്‍ കളിക്കാരന്‍ കൂടിയാണ് റെക്സാച്ച്, കളിക്കാരനായും (യൂത്ത് ലെവല്‍) പരിശീലകനായും 44 വര്‍ഷം ക്ലബ്ബിനൊപ്പം ചെലവഴിച്ചു. 1971-ല്‍ പിച്ചിച്ചി ട്രോഫി നേടിയ അദ്ദേഹം 1978 ലോകകപ്പില്‍ സ്‌പെയിനിനായി കളിച്ചു.