Celebrity

ഇത് ആമിനക്കുട്ടി തന്നെയോ? അതീവ ഗ്ലാമറസ് ലുക്കിൽ സ്വിം സ്യൂട്ടിൽ നന്ദന വർമ; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ‘ഗപ്പി’ എന്ന സിനിമയിലൂടെ ബാലതാരമായി സിനിമ ലോകത്തേക്ക് എത്തിയ കൊച്ചു മിടുക്കിയാണ്നന്ദന വര്‍മ്മ. ഗപ്പി എന്ന സിനിമയിലൂടെ ശ്രീനിവാസന്റെ കൊച്ചുമകളായി എത്തിയ നന്ദന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. നന്ദന വർമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. നന്ദന സ്വിം സ്യൂട്ടിൽ പൂളിലേക്ക് ഇറങ്ങുന്ന ചിത്രങ്ങളാണ് വൈറലായത്. ഗോവയിലേക്ക് യാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് നന്ദന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

ഗോവയില്‍ നിന്നും കഴിച്ച ഭക്ഷണത്തിന്റെയും, അണിഞ്ഞ വസ്ത്രങ്ങളുടെ ചിത്രങ്ങളും അടിക്കുറിപ്പില്ലാതെ നന്ദന പങ്കുവച്ചിട്ടുണ്ട്.

മോഹൻലാൽ, രഞ്ജിത്ത് കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ സ്പിരിറ്റില്‍ ബാലതാരമായി അഭിനയിച്ചു. സ്പിരിറ്റിൽ കല്പനയുടെ മകളുടെ റോളിലാണ് നന്ദന അഭിനയിച്ചത്. അതിന് ശേഷം നന്ദനയെ മലയാളികൾ കാണുന്നത് അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ കലാഭവൻ മണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായിട്ടാണ്.

അതിൽ പൃഥ്വിരാജിന് ഒപ്പമുള്ള നന്ദനയുടെ ഒരു സീൻ മലയാളികളെ ഒന്നടങ്കം കരയിപ്പിച്ചിട്ടുണ്ട്. ആ സിനിമയ്ക്ക് ശേഷമാണ് നന്ദനയ്ക്ക് കൂടുതൽ നല്ല വേഷങ്ങൾ ലഭിക്കാൻ തുടങ്ങിയത്. ഗപ്പിയിലെ ആമിന എന്ന റോൾ കൂടി കഴിഞ്ഞപ്പോൾ നന്ദനയ്ക്ക് ആരാധകരെയും ഒരുപാട് ലഭിച്ചു. 1983, ലൈഫ് ഓഫ് ജോസൂട്ടി, മിലി, സൺഡേ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക് തുടങ്ങിയ സിനിമകളിൽ ഇതിനോടകം നന്ദന അഭിനയിച്ചിട്ടുണ്ട്.

നന്ദനയുടെ മേക്കോവർ ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടംപിടിച്ചിട്ടുണ്ട്. അതീവ ഗ്ലാമറസ് ലുക്കിലുള്ള നന്ദനയുടെ മേക്കോവർ ഫോട്ടോഷൂട്ട് കണ്ട് മലയാളികൾ ഞെട്ടിയിരിക്കുകയാണ്. ഗപ്പിയിലെ ആമിനയാണോ ഇതെന്ന് പലർക്കും സംശയം വരെ തോന്നി പോയേക്കാം ചിത്രങ്ങൾ കണ്ടാൽ.

Leave a Reply

Your email address will not be published. Required fields are marked *