Oddly News

കാലങ്ങൾക്കു മുൻപേ ലഹരിക്കുപയോഗിച്ച കൂണ്‍! എന്താണ് മാജിക് മഷ്‌റൂം ?

മാജിക് മഷ്‌റുമുമായി ബന്ധപ്പെട്ട് കോടതി അടുത്തിടെ നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. സിലോബൈസില്‍ മഷ്‌റും എന്നറിയപ്പെടുന്ന ഇവ സിലോസൈബിന്‍ എന്ന ലഹരിയുണ്ടാക്കുന്നവയാണ് . അനേകം കൂണ്‍ വിഭവങ്ങളില്‍ സിസോസൈബിന്‍ ഉണ്ടാകാമെങ്കിലും അസ്യൂര്‍സെന്‍സ്സെമിലന്‍സിയാറ്റ, സൈനെസെന്‍സ് എന്നീ വിഭാഗത്തിലുള്ള കൂണുകളിലാണു ഏറ്റവും തീവ്ര അളവില്‍ ഇവ കാണപ്പെടുന്നത്.

വര്‍ഷങ്ങളായി ലഹരിവസ്തുവായി ഇവ ഉപയോഗിക്കപ്പെടുന്നു. മെക്‌സിക്കോയിലും മധ്യ അമേരിക്കയിലുമൊക്കെയുള്ള പ്രാചീന വംശജര്‍ ഈ കൂണ്‍ ഉപയോഗിച്ചിരുന്നു. സ്‌പെയിനില്‍നിന്നും കൊളംബിയയില്‍ നിന്നുമൊക്കെ ഇതുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ കണ്ടെത്തിയട്ടുണ്ട്.

1502 ല്‍ ആസ്‌ടെക് ഭരണാധികാരി മോക്ടെസുമ രണ്ടാമന്റെ കിരീടധാരണത്തിനെത്തിയവര്‍ക്ക് ഈ കൂണ്‍ നല്‍കപ്പെട്ടിരുന്നുവത്രേ. സ്പാനീഷ് കൊളോണിയല്‍ സംഘങ്ങള്‍ ഇവ നശിപ്പിക്കാനും വില്‍ക്കാനും ശ്രമിച്ചിരുന്നു. എങ്കിലും ഉപയോഗം അവിടെ തുടര്‍ന്നു. പിന്നീട് യൂറോപ്പില്‍ ഇതിന്റെ ഉപയോഗം വര്‍ധിച്ചു. ഇന്ന് ലോകത്തുള്ള മാജിക് മഷ്‌റുമുകളില്‍ 53 എണ്ണം മെക്‌സിക്കോയിലാണ്. യു എസ് യുറോപ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും ഇവയുണ്ട്.ജൈവാംശം കൂടിയ മണ്ണിലാണ് ഇവ വളരുക.
സെമിലന്‍സിയാറ്റ എന്നയിനത്തിലുള്ള മാജിക് മഷ്‌റൂമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഇടങ്ങളില്‍ കാണപ്പെടുന്നത്.