Crime

അച്ഛനില്‍ നിന്നും 14,000 ഡോളര്‍ തട്ടിയെടുക്കണം; മാതാവ് തന്നെ കൂട്ടാളികള്‍ക്കൊപ്പം മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയി…!

അച്ഛനില്‍ നിന്നും മോചനദ്രവ്യം തട്ടാന്‍ കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്ന് അമ്മ തന്നെ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. കൊളംബിയയിലെ ബാരന്‍ക്വില്ലയില്‍ നടന്ന സംഭവത്തില്‍ മാതാവിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.

തെക്ക് കാരിബെ വെര്‍ഡെയില്‍ ഒരു ബാലനെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത കാട്ടുതീ പോലെ പടരാന്‍ തുടങ്ങിയത് നവംബര്‍ 12 ഞായറാഴ്ച വൈകുന്നേരം ആയിരുന്നു. അമ്മയുമായി തെരുവിലൂടെ നടക്കുകയായിരുന്ന രണ്ട് വയസ്സുകാരനെ മോട്ടോര്‍ ബൈക്കിലെത്തിയ ഹെല്‍മറ്റ് ധരിച്ച രണ്ടുപേര്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് അമ്മ പോലീസിന് നല്‍കിയ മൊഴി.

സംഭവസ്ഥലത്തെത്തിയ പൊലീസ് എന്താണ് സംഭവിച്ചതെന്ന് സ്ത്രീയെ ചോദ്യം ചെയ്യാന്‍ തുടങ്ങി, മാതാവ് കുട്ടിയെക്കുറിച്ചുള്ള വിവരം നല്‍കുകയും ചെയ്തു. എന്നാല്‍ പോലീസ് നല്‍കിയ വിവരം അനുസരിച്ചുള്ള ഒരു കുട്ടിയുടെ സാന്നിധ്യം അര്‍ദ്ധരാത്രി തന്നെ ഒരാള്‍ പോലീസിനെ അറിയിച്ചു. ഞൊടിയിടയില്‍ പോലീസ് സംഘം അപ്പാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ചു കയറിപ്പോള്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തിന്റെ പരിചരണത്തില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

കുഞ്ഞിന് വേണ്ടി പോലീസ് അന്വേഷിക്കുമ്പോള്‍ ഒരു സ്ത്രീ പോലീസിനെ വിളിച്ച് പോലീസ് നല്‍കിയ വിവരം അനുസരിച്ചുള്ള ഒരു കുട്ടിയുമായി തന്റെ 17 വയസ്സുള്ള മകന്‍ വീട്ടിലെത്തിയതായി അറിയിച്ചു. വീട്ടിലെത്തിയ പോലീസ് യുവാവിനെ ചോദ്യം ചെയ്തപ്പോള്‍, ഇയാള്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്താണെന്നും കുട്ടിയുടെ പിതാവില്‍ നിന്ന് 60 ദശലക്ഷം പെസോ (14,700 ഡോളര്‍) തട്ടിയെടുക്കാന്‍ ശ്രമിച്ചതിനാല്‍ കുറച്ച് ദിവസത്തേക്ക് കുട്ടിയെ പരിപാലിക്കാന്‍ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി.

തുടര്‍ന്ന് പോലീസ് മാതാവിനെ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകല്‍ നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഒരുമിച്ചുണ്ടായിരുന്നോ, അതോ യുവതിക്ക് പിതാവിനോട് മോചനദ്രവ്യം ചോദിക്കേണ്ടി വന്നോ എന്ന് വ്യക്തമല്ല. എന്തായാലും രണ്ട് വയസുകാരന്‍ ഇപ്പോള്‍ പിതാവിന്റെ സംരക്ഷണയിലാണ്. അമ്മയാകട്ടെ കൂട്ടാളികള്‍ക്കൊപ്പം ജയിലിലുമാണെന്ന് കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.