ഓരോ ദിവസവും മനുഷ്യ മനസിനെ മുറിവേൽപ്പിക്കും വിധത്തിലുള്ള അതിദാരുണ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സഹജീവികളോടുള്ള സ്നേഹം വറ്റുന്ന ഈ കാലത്ത് ലോകം പവിത്രമായി കരുതുന്ന അമ്മ കുഞ്ഞ് ബന്ധത്തിൽ പോലും വിള്ളലുകൾ വന്നുതുടങ്ങി. കാരണം നടുക്കം സൃഷ്ടിക്കുന്ന ഓരോ സംഭവങ്ങൾക്കാണ് ലോകം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
സമാനമായ ഒരു ദാരുണ സംഭവമാണ് ഇപ്പോൾ അങ്ങ് ഈജിപ്തിലെ ഫാക്കസ് മേഖലയിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തന്റെ മകനെ താൻ കൊന്ന് ഭക്ഷിച്ചു എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സ്ത്രീ. വാർത്ത പുറം ലോകം അറിഞ്ഞതോടെ ഈ സംഭവം അമ്മ മക്കൾ എന്ന പവിത്രമായ ബന്ധം തകർക്കുന്ന ഒരു സെൻസേഷണൽ കേസായി മാറിയിരിക്കുകയാണ്.
തന്റെ മകനെ കൊലപ്പെടുത്തിയെന്ന് മാത്രമല്ല മകനെ കൊന്ന് തല തിന്നുവെന്നാണ് യുവതിയുടെ മൊഴി. മകനെ കൊന്ന ശേഷം ഇവർ തിളച്ച വെള്ളത്തിൽ കുട്ടിയുടെ തല വേവിച്ചു കഴിച്ചെന്നുമാണ് വെളിപ്പെടുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഹന മുഹമ്മദ് ഹസൻ എന്നാണ് യുവതിയുടെ പേര്. കൊല്ലപ്പെട്ട 5 വയസ്സുള്ള മകൻ്റെ പേര് യൂസഫ് എന്നാണ്. സംഭവത്തിന് പിന്നാലെ ഈ സ്ത്രീക്ക് ഭ്രാന്താണെന്ന് കോടതി പ്രഖ്യാപിച്ചു. നിലവിൽ മാനസികരോഗാശുപത്രിയിൽ ചികിത്സയിലാണ് യുവതി.
ഈജിപ്തിലെ ഫാക്കസ് മേഖലയിലാണ് നടുക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയിരിക്കുന്നത്. മകനൊപ്പം ഒറ്റയ്ക്കായിരുന്നു യുവതിയുടെ താമസം. ഭർത്താവിൽ നിന്ന് വിവാഹമോചിതയായ ഈ സ്ത്രീ കത്തി ഉപയോഗിച്ചാണ് മകനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തലയിൽ മൂന്ന് പ്രാവശ്യം കുത്തി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിൽ മകൻ യൂസഫിൻ്റെ മൃതദേഹം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. തുടർന്ന് മകൻ്റെ തലയുടെ കഷ്ണങ്ങൾ പാകം ചെയ്യുന്ന സ്റ്റൗവിൽ വെച്ച് തിളച്ച വെള്ളത്തിലിട്ട് ഭക്ഷിച്ചു എന്നാണ് യുവതി വെളിപ്പെടുത്തുന്നത്.