Oddly News

കോടതിവളപ്പിൽ തമ്മിൽ തല്ലി അമ്മായിയമ്മയും മരുമകളും, ബന്ധുക്കളും, ദൃശ്യങ്ങൾ പുറത്ത്

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള തർക്കങ്ങളും വഴക്കുകളും സാധാരണമാണ്. എന്നാൽ കോടതി വളപ്പിൽ കിടന്ന് തമ്മിൽ തല്ലുന്ന അമ്മായിമ്മയുടെയും മരുമകളുടെയും ബന്ധുക്കളുടെയും ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി.

വ്യാഴാഴ്‌ച ഉച്ചയോടെ നാസിക്കിലാണ് സംഭവം. കോടതിയിൽ വിചാരണയ്‌ക്കായി മുഖാമുഖം വന്ന അമ്മായിയമ്മയും മരുമകളും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തുടർന്ന് ബന്ധുക്കൾ ഇതിൽ ഇടപെടുകയും കോടതി പരിസരത്തു വൻ സംഘർഷാവസ്ഥ സൃഷ്ടിക്കപെടുകയുമായിരുന്നു. കോടതി വളപ്പിൽ നടന്ന പോരാട്ടം നാസിക്കിലെ കാഴ്ചക്കാരെ ഒന്നടങ്കം ഞെട്ടിച്ചു.

വൈറലാകുന്ന വീഡിയോയിൽ മൂന്നാല് പുരുഷന്മാരും സ്ത്രീകളും പരസ്പരം അസഭ്യം പറയുന്നതും , മുടിയിൽ പിടിച്ച് വലിക്കുന്നതും, നിലത്തു ഉരുട്ടിയിട്ട് മർദിക്കുന്നതുമാണ് കാണുന്നത്. ഈ സമയം ചില വനിതാ പോലീസുകാരും അഭിഭാഷകരും സംഭവം എന്താണെന്ന് നോക്കി വെറും കാഴ്ചക്കാരെപോലെ നിൽക്കുകയാണ്. എന്നാൽ ബന്ധുക്കൾ തമ്മിൽ ആക്രമണം തുടർന്നതോടെ ചിലർ തർക്കം പരിഹരിക്കാൻ സർക്കാർവാഡ പോലീസിനെ വിവരം അറിയിച്ചു.

https://twitter.com/fpjindia/status/1892856359562957078

കോടതി കവാടത്തിൽ ഇത്തരമൊരു പോരാട്ടം നടന്നതോടെ സംഭവം ചർച്ചാവിഷയമായി. ഏതായാലും സംഘർഷം കടുത്തതോടെ ഒടുവിൽ പോലീസ് ഇടപെട്ട് ഇരുകൂട്ടർക്കെതിരെയും നടപടിയെടുക്കുകയായിരുന്നു.

വീട്ടുകാർ തമ്മിലുള്ള പ്രശ്നം ധാരണയിലെത്താത്തതിനെ തുടർന്നാണ് സംഭവം ജില്ലാ സെഷൻസ് കോടതിയിൽ എത്തിയത്. എന്നാൽ ഹിയറിങ്ങിന്റെ രണ്ടാം ദിവസം, വീട്ടുകാർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പ്രശ്നം ഗുരുതരമാകുകയുമായിരുന്നു. തുടക്കത്തിൽ 58 കാരിയായ അമ്മായിയമ്മ യമുന യശ്വന്ത് നികമും മരുമകളുടെ സഹോദരൻ 37 കാരനായ ദീപക് ഹിരാമൻ സാൽവെയും തമ്മിലാണ് വാക്ക് തർക്കമുണ്ടായത്. എന്നാൽ തർക്കം തൊട്ടടുത്ത നിമിഷം വലിയ വഴക്കായി മാറുകയും ഇരുഭാഗത്തെ ബന്ധുക്കൾ പരസ്പരം ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *