Featured Good News

കോമയിലായ മരുമകളെ 17 വർഷമായി രാപ്പകലില്ലാതെ പരിചരിക്കുന്ന അമ്മായിഅമ്മ! അപകടം വിവാഹത്തിന്റെ അടുത്തമാസം

പ്രിയപ്പെട്ടവരുടെ രോഗാവസ്ഥയിൽ വർഷങ്ങളോളം കൂടെനിൽക്കുക എന്നത് അതികഠിനമായ കാര്യമാണ്. അതിന് അളവറ്റ ക്ഷമയും അർപ്പണബോധവും വേണം. കിഴക്കൻ ചൈനയിലെ ഷാങ്‌ഡോംഗ് പ്രവിശ്യയിൽ നിന്നുള്ള 68-കാരിയായ ഷുവാൻ ഫെങ്യിംഗ് ഇതിനൊരു വലിയ ഉദാഹരണമാണ്. വിവാഹം കഴിഞ്ഞ് വെറും ഒരു മാസം കഴിഞ്ഞപ്പോൾ ട്രക്കിടിച്ച് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ മരുമകൾ ഷുവിനെ, കഴിഞ്ഞ 17 വർഷമായി രാപ്പകലില്ലാതെ നോക്കുകയാണ് ഈ അമ്മ. ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ ആണ് ഈ ഹൃദയസ്പർശിയായ വാർത്ത റിപ്പോർട്ട് ചെയ്തത്. 2009-ൽ ചിങ്‌യുൻ കൗണ്ടിയിലെ Read More…

Crime

ഭര്‍ത്താവിന്റെ വീട്ടിലെ സ്വര്‍ണം മോഷണം; ഒരു വര്‍ഷത്തിനുശേഷം മരുമകള്‍ അറസ്‌റ്റില്‍

വീട്ടില്‍നിന്ന്‌ പട്ടാപ്പകല്‍ പതിനാലര പവന്‍ സ്വര്‍ണം മോഷണം പോയ കേസില്‍ ഒരു വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍. പുതുപ്പള്ളി തെക്ക്‌ നെടിയത്ത്‌ വീട്ടില്‍ ഗോപിക(27)യാണ്‌ പിടിയിലായത്‌. കഴിഞ്ഞ വര്‍ഷം മെയ്‌ 10ന്‌ ഉച്ചയ്‌ക്ക് 12നും രാത്രി ഏഴിനും ഇടയിലായിരുന്നു സംഭവം. പുതുപ്പള്ളി പ്രയാര്‍ വടക്ക്‌ പനക്കുളത്ത്‌ പുത്തന്‍വീട്ടില്‍ ഗോപാലന്റെ മകന്‍ സാബു ഗോപാലന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍നിന്ന്‌ പതിനാലര പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടിച്ച കേസിലാണ്‌ സാബുവിന്റെ ഭാര്യയായ ഗോപിക (27) പിടിയിലായത്‌. സാബു ഗോപാലന്റെ വീട്ടില്‍ നടന്ന മോഷണത്തിന്‌ Read More…

Oddly News

കോടതിവളപ്പിൽ തമ്മിൽ തല്ലി അമ്മായിയമ്മയും മരുമകളും, ബന്ധുക്കളും, ദൃശ്യങ്ങൾ പുറത്ത്

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള തർക്കങ്ങളും വഴക്കുകളും സാധാരണമാണ്. എന്നാൽ കോടതി വളപ്പിൽ കിടന്ന് തമ്മിൽ തല്ലുന്ന അമ്മായിമ്മയുടെയും മരുമകളുടെയും ബന്ധുക്കളുടെയും ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി. വ്യാഴാഴ്‌ച ഉച്ചയോടെ നാസിക്കിലാണ് സംഭവം. കോടതിയിൽ വിചാരണയ്‌ക്കായി മുഖാമുഖം വന്ന അമ്മായിയമ്മയും മരുമകളും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തുടർന്ന് ബന്ധുക്കൾ ഇതിൽ ഇടപെടുകയും കോടതി പരിസരത്തു വൻ സംഘർഷാവസ്ഥ സൃഷ്ടിക്കപെടുകയുമായിരുന്നു. കോടതി വളപ്പിൽ നടന്ന പോരാട്ടം നാസിക്കിലെ കാഴ്ചക്കാരെ ഒന്നടങ്കം ഞെട്ടിച്ചു. വൈറലാകുന്ന വീഡിയോയിൽ മൂന്നാല് പുരുഷന്മാരും സ്ത്രീകളും പരസ്പരം Read More…