ടെക്സസ്: പുറത്ത് നല്ല ചൂടുള്ള കാലാവസ്ഥയില്‍ രണ്ട് കുട്ടികളെ പൂട്ടിയ കാറിനുള്ളില്‍ ഉപേക്ഷിച്ച് നഖം പോളിഷ് ചെയ്യുന്നതിന് പോയ യുവതിയെ ബേടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കാറിനുള്ളില്‍ 95 ഡിഗ്രി ചൂടിൽ എതാണ്ട് 30 മിിനിട്ടോളം സമയം കുട്ടികള്‍ തനിച്ചായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
കുട്ടികളെ ഉപേക്ഷിച്ചതിന് 28 കാരിയായ ലിഡിയ മോനിക് അവില്‍സിനെതിരേ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കോടതി രേഖകള്‍ അനുസരിച്ച്, മതിയായ എയര്‍ കണ്ടീഷനിംഗ് ഇല്ലാതെ ചൂടുള്ള ഒരു ദിവസത്തില്‍ 15 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികളെ പൂട്ടിയ വാഹനത്തിനുള്ളില്‍ തനിച്ചാക്കി. ഒരു സലൂണില്‍ നഖം വൃത്തിയാക്കുന്നതിനിടയില്‍ ഏകദേശം 30 മിനിറ്റില്‍ കൂടുതല്‍ സമയമാണ് മതിയായ എയര്‍ കണ്ടീഷനിംഗ് ഇല്ലാതെ കുട്ടികള്‍ കഴിഞ്ഞത്. കുട്ടികൾക്ക് പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ഇത്തരം കാലവസ്ഥയില്‍ കാര്‍ ഓണായിരിക്കുമ്പോള്‍, വാഹനം മുഴുവന്‍ തണുപ്പിക്കാന്‍ എയര്‍ കണ്ടീഷനിംഗ് ശക്തമല്ലെന്ന് അധികൃതര്‍ പറയുന്നു. 20,000 ഡോളര്‍ ബോണ്ട് പോസ്റ്റ് ചെയ്തതിന് ശേഷം അവൈല്‍സ് ജയില്‍ മോചിതനായതായി കോടതി രേഖകള്‍ സൂചിപ്പിക്കുന്നു.
പൂട്ടിയി കാറിലെ ചൂടുമായി ബന്ധപ്പെട്ട് പ്രതിവർഷം ഏകദേശം 37 മരണങ്ങൾ ഇവിടെ നടന്നതായി ബേടൗൺ ഫയർ ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു, . വേനൽക്കാലത്ത് ഇത് ആഴ്ചയിൽ രണ്ടെണ്ണമാണ്, എന്നാല്‍ അവയെല്ലാം ശ്രദ്ധിച്ചാല്‍ തടയാവുന്നതാണെന്നും, കുട്ടികളെ ഒരിക്കലും കാറില്‍ ഉപേക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.