Oddly News

‘അറോറ’ കടലിലെ ഭീകരന്‍; ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലില്‍ 9000 കാറുകള്‍ കയറ്റാം

ഹേഗിന്റെ ‘അറോറ’യെ ‘ലോകത്തിലെ ഏറ്റവും വലിയ വാഹന വാഹകന്‍’ എന്ന് വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. എന്തുകൊണ്ടെന്നാല്‍ വൈദ്യുതിയോ ഇന്ധനത്തിലോടുന്നതോ ആയ 9000 വാഹനങ്ങള്‍ വരെ കയറ്റാനുള്ള ശേഷി ഇതിനുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പടുകൂറ്റന്‍ ചരക്കുകപ്പലുകളുടെ കൂട്ടത്തിലെ ഭീമനാണ് ‘അറോറ’

ഏകദേശം 37.5 മീറ്റര്‍ വീതിയും 199.9 മീറ്റര്‍ നീളവുമുള്ള ഇത് വിവിധ തരം വാഹനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്യുവര്‍ കാര്‍ ആന്‍ഡ് ട്രക്ക് കാരിയര്‍ (പിസിടിസി) കപ്പലായി കണക്കാക്കപ്പെടുന്നു. ചൈനയിലെ ജിയാങ്‌സുവില്‍ ചൈന മര്‍ച്ചന്റ്‌സ് ഹെവി ഇന്‍ഡസ്ട്രി ആണ് അറോറ നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം കപ്പല്‍ ആദ്യ യാത്ര നടത്തി.

കപ്പലിലെ 14 ഡെക്കുകളിലും ഭാരമേറിയ ഇലക്ട്രിക് വാഹനങ്ങള്‍ വഹിക്കാന്‍ കഴിയും. 9,100 വാഹനങ്ങളുടെ ചരക്ക് കപ്പാസിറ്റിയുള്ള, കാരിയര്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന വാഹകരായ 600 കപ്പലുകളെ തോല്‍പ്പിക്കുന്നു. വലിപ്പവും വഹിക്കാനുള്ള ശേഷിയും മാത്രമല്ല ഹോഗ് അറോറയുടെ ആകര്‍ഷണീയമായ പ്രത്യേകത. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ സവിശേഷതകളും അതിലുണ്ട്.

ലോകത്തിലെ ഏറ്റവും ഹരിതസൗഹൃദ പിസിടിസി കൂടിയാണിത്. ഇതിന് മുകളിലത്തെ ഡെക്കില്‍ 1500 ചതുരശ്ര മീറ്റര്‍ സോളാര്‍ പാനലുകള്‍ ഉണ്ട്, ഇത് ജനറേറ്ററുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 30-35 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുന്നു, കൂടാതെ ഇത് ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി), ജൈവ ഇന്ധനങ്ങള്‍, കുറഞ്ഞ സള്‍ഫര്‍ എണ്ണ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.

അറോറ ക്ലാസ് കപ്പല്‍ കൂടുതല്‍ ‘ഹരിതം’ ആക്കാനാണ് ഹോഗ് പദ്ധതിയിടുന്നത്. 2027-ഓടെ, എല്ലാ 12 കമ്മീഷന്‍ ചെയ്ത കാരിയറുകളും ‘ക്ലീന്‍ അമോണിയ’ എന്ന സീറോ-കാര്‍ബണ്‍ തരം ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനുകളാല്‍ പ്രവര്‍ത്തിക്കും.