മകന്‍ ക്ലാസ്സില്‍ ടോപ്പറായി മാറണമെന്ന് ആഗ്രഹിക്കുന്ന അമ്മയോട് തന്റെ കൂട്ടുകാ രനൊപ്പം തോല്‍ക്കാനാണ് ഇഷ്ടമെന്ന് പറയുന്ന മകന്റെ വീഡിയോ സാമൂഹ്യമാധ്യ മ ങ്ങളില്‍ വൈറലാകുന്നു. ‘യഥാര്‍ത്ഥ സൗഹൃദം ഇങ്ങനെയാണ്’ എന്ന് ചൂണ്ടിക്കാട്ടി യാ ണ് ഇന്റര്‍നെറ്റ് വീഡിയോ ഏറ്റെടുത്തത്. ഇതിനകം വീഡിയോ 90,000-ലധികം ലൈ ക്കു കളും 1,000-ലധികം കമന്റുകളും ഒരു ദശലക്ഷത്തിലധികം കാഴ്ച കളും നേടി ഉപയോ ക്താക്കളുടെ ശക്തമായ പ്രതികരണങ്ങളുമായി മുമ്പോട്ട് പോകു കയാണ് വീഡിയോ.
അഥര്‍വ് എന്ന ഉപയോക്താവാണ് ക്ലിപ്പ് പങ്കിട്ടത്. വീഡിയോയില്‍ ഒരു കൊച്ചുകുട്ടി ത ന്റെ മുന്നില്‍ നോട്ട്ബുക്കുമായി പഠിക്കുന്നത് കാണാം. അവന്റെ അമ്മ ഉടന്‍ ” ഞാന്‍ ക്ലാസ്സില്‍ എല്ലാവരേക്കാളും ഏറ്റവും മുന്നില്‍ ടോപ്പര്‍ ആകുമെന്ന് നീ ചിന്തിക്കണം.” ഇ തിന് ” വേണ്ട. എനിക്ക് എന്റെ കൂട്ടുകാരനൊപ്പം തോറ്റാല്‍ മതി.” എന്നാണ് ആണ്‍കു ട്ടി നല്‍കുന്ന മറുപടി. ഉടന്‍ മാതാവ് പിന്നിലിരിക്കുന്നത് മണ്ടന്മാരാണ് എന്ന് പറയുമ്പോ ള്‍ എന്നാല്‍ ഞങ്ങള്‍ക്ക് മണ്ടന്മാരായി ഇരുന്നാല്‍ മതി എന്നായിരുന്നു കുട്ടിയുടെ മറുപ ടി.
കുട്ടിയുടെ മറുപടി വലിയ ശ്രദ്ധയാണ് നേരിടുന്നത്. ഇതാണ് യഥാര്‍ത്ഥ സൗഹൃദം എന്ന് കമന്റിട്ടിരിക്കുന്നവര്‍ ഏറെയാണ്് ”പഠനത്തേക്കാള്‍ അവന് പ്രധാനം സുഹൃത്തുക്കളാ bണെന്ന് ഒരു കമന്റ് പറയുന്നു. ആണ്‍കുട്ടിയുടെ ഭംഗിയും വിവേകവും ഇന്റര്‍നെറ്റില്‍ വലിയ രീതിയില്‍ സ്‌നേഹം നേടിയെടുത്തപ്പോള്‍ വീഡിയോ വൈറലായി. ”പിന്‍ബെ ഞ്ച് സംഘത്തിന്റെ നേതാവാകാന്‍ അവന്‍ തികഞ്ഞവനാണ്.” എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതുപോലെയുള്ള വിശ്വസ്ത സുഹൃത്തിനെയാണ് പലരും ആഗ്രഹിക്കുന്ന തെ ന്നാണ് മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.




