മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സ്‌പെയിനില്‍ ഒരു ഫാമില്‍ ജോലി ചെയ്യുകയാണെന്ന് മാതാവിന്റെ വെളിപ്പെടുത്തല്‍. രേഖാ മേനോനുമൊത്തുള്ള മലയാളം യൂട്യൂബ് ഷോയായ എഫ്ടിക്യുവില്‍ സംസാരിക്കവേയാണ് സുചിത്ര മോഹന്‍ തന്റെ മകനെക്കുറിച്ചും അവന്റെ ജീവിതം എങ്ങനെ സന്തുലിതമാക്കാന്‍ ശ്രമിക്കുന്നുവെന്നും സംസാരിച്ചത്.
അപ്പു എന്ന് വിളിക്കുന്ന പ്രണവ് കുറച്ച് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ സ്പെയിനില്‍ സമയം ചിലവഴിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഭക്ഷണത്തിനും താമസസ്ഥലത്തിനും പകരമായി പണമില്ലാതെ അപ്പു ജോലി ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘അപ്പു ഇപ്പോള്‍ സ്പെയിനില്‍ ഒരു ഫാമിലോ മറ്റോ ജോലി ചെയ്യുന്നു. പണമില്ല, താമസവും ഭക്ഷണവും മാത്രം. കുതിരകളെയോ ആടുമാടുകളെയോ ഒക്കെ നോക്കുകയാണ്. അതൊരു അനുഭവമാണ്. യാത്ര കഴിഞ്ഞ മടങ്ങിവരുമ്പോഴെല്ലാം വിശേഷങ്ങള്‍ പങ്കിടാറുണ്ട്.”
തന്റെ മകന്‍ വര്‍ഷത്തില്‍ രണ്ട് സിനിമകളിലെങ്കിലും ജോലി ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ അദ്ദേഹത്തിന് സ്വന്തമായി പദ്ധതിയുണ്ടെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. ”എനിക്ക് സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്, അതിനാല്‍ ഞാന്‍ ഇരുന്നു കേള്‍ക്കുന്നു. അവന്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒരു സിനിമ ചെയ്യുന്നു. വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് സിനിമയെങ്കിലും ചെയ്യാന്‍ ഞാന്‍ അവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവന്‍ എല്ലാം സന്തുലിതമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.” സുചിത്ര പറഞ്ഞു.
2005ല്‍ പുറത്തിറങ്ങിയ പാപനാശം എന്ന തമിഴ് സിനിമയില്‍ സഹസംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് തന്റെ പിതാവിന്റെ മലയാളം ചിത്രമായ ദൃശ്യത്തിന്റെ റീമേക്കായിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ തന്റെ പിതാവിന്റെ ഒന്നാമന്‍ എന്ന ചിത്രത്തിലും 2003-ല്‍ പുറത്തിറങ്ങിയ പുനര്‍ജനി എന്ന ചിത്രത്തിലും ബാലതാരമായും അദ്ദേഹം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2018-ല്‍ പുറത്തിറങ്ങിയ ആദി എന്ന സിനിമയില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം 2022-ല്‍ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രത്തിലൂടെ പുതിയ ജനപ്രീതി നേടി. ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന മലയാള ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
താരതമ്യങ്ങളെ ഭയന്ന് മകന്‍ പിതാവുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുചിത പരാമര്‍ശിച്ചു. ഒരു ഫ്രെയിമിലെ പ്രകടനത്തിന് ആളുകള്‍ താരതമ്യം ചെയ്യുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്നും പറഞ്ഞു.