Celebrity

കന്നഡ പാട്ട് പാടാന്‍ ശ്രമിച്ച് നമ്മുടെ ലാലേട്ടന്‍; കയ്യടിച്ച് രാജ് കുമാര്‍ ആരാധകര്‍- വീഡിയോ

അന്തരിച്ച കന്നഡ സൂപ്പര്‍ താരം ഡോ. രാജ്​കുമാറിന്റെ പഴയ സിനിമയിലെ കന്നഡ പാട്ട് പാടാന്‍ ശ്രമിക്കുന്ന നടന്‍ മോഹന്‍ലാലിന്റെ വീഡിയോ ഏറ്റെടുത്ത് കന്നഡആരാധകര്‍. മലയാള സിനിയില്‍ ഏറെ പാടിയിട്ടുളള മോഹന്‍ലാല്‍ ആദ്യമായി ഒരു കന്നഡ ഗാനം പാടുന്നന്നത്. കന്നഡ ഗാനമാലപിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് കൗതുകമാകുന്നത്.

രാജ്കുമാർ നായകനായ ‘ഏറടു കനസു ’ എന്ന ചിത്രത്തിലെ ‘എന്നെന്തു നിന്നു മരേതു’ എന്നുതുടങ്ങുന്ന ഗാനമാണ് മോഹന്‍ലാല്‍ ആലപിക്കാന്‍ ശ്രമിക്കുന്നത്. ഒരു കൈയിൽ മൊബൈൽ പിടിച്ച് ഗാനം ആസ്വദിക്കുകയും അതിനോടൊപ്പം പാടാൻ ശ്രമിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെയാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. മോഹന്‍ലാലിന്റെ ജന്മദിനമാണ് മെയ് 21. ജന്മദിനാഘോഷങ്ങളുടെ മുന്നോടിയായാണ് വീഡിയോ പങ്കുവച്ചിരിക്കുന്നതെന്നാണ് സൂചന. സാധാരണ ജന്മദിനത്തോടനുബന്ധിച്ച് ​മോഹന്‍ലാലിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയകളില്‍ നിറയാറുണ്ട്.

ബറോസ് ആണ് മോഹന്‍ലാലിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഇപ്പോള്‍ എമ്പുരാന്റെ ചിത്രീകരണത്തിരക്കിലാണ് താരം. പൃഥ്വിരാജ്സം സുകുമാരന്‍ സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.