ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പാട്ടുകളുമൊക്കെ വളരെ പെട്ടെന്നാണ് വൈറലായത്. കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’… മോഹന്‍ലാലിന്റെ ഡയലോഗിലൂടെയാണ് ടീസര്‍ വൈറലായത്.
ഇപ്പോള്‍ ഇതേ ഡയലോഗുമായി ആരാധകരെ ആവേശത്തിലാക്കി പുതിയ വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് മോഹന്‍ലാല്‍. ആരാധകരെ ‘വാലിബന്‍ ചലഞ്ചിനായി’ വെല്ലുവിളിക്കുന്ന മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. നിങ്ങള്‍ സ്വീകരിക്കുമോ, എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ഡൗള്‍ കേബിള്‍ മെഷിനില്‍ താരം വ്യായാമം ചെയ്യുന്ന രംഗമാണ് വീഡിയോയില്‍. പുതിയ വീഡിയോയും പുറത്ത് വന്നതോടെ വളരെയധികം ആവേശത്തിലാണ് ആരാധകര്‍.
2024 ജനുവരി 25-നാണ് ‘മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിലെത്തുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്.